ഉയിര്‍പ്പിന്റെ സന്ദേശം
ഏതാനും വര്‍ഷം മുമ്പ് റഷ്യയിലുണ്ടായ സംഭവം വായിക്കാനിടയായി. അവിടുത്തെ ഒരു നിരീശ്വരവാദി ദൈവമില്ലെന്നു പ്രസംഗിച്ചുകൊണ്ട്‌്്് ഓടി നടക്കുമായിരുന്നു. ഒരിക്കല്‍ കീഫ് എന്ന സഥലത്തിനടുത്ത് വലിയൊരു ജനക്കൂട്ടത്തെ അഭിസംബോധന ചെയ്‌ത് ദൈവം ഇല്ല എന്ന് അദ്ദേഹം ആവര്‍ത്തിച്ചു. പ്രസംഗം കഴിഞ്ഞയുടന്‍ ജനക്കൂട്ടത്തോട് ഒരു ചോദ്യം. 'നിങ്ങള്‍ക്കെന്തെങ്കിലും പറയാനുണ്ടോ?' - ജനക്കൂട്ടം നിശബ്‌ദമായി. അവര്‍ പരസ്‌പരം നോക്കി. അല്‍പ സമയം കഴിഞ്ഞപ്പോള്‍ അവരില്‍നിന്നും ഒരാള്‍ എഴുന്നേറ്റ് വേദിയിലെത്തി. ജനക്കൂട്ടത്തെ നോക്കി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. 'ക്രിസ്‌തു ഉയിര്‍ത്തേഴുന്നേറ്റിരിക്കുന്നു'.
ജനക്കൂട്ടം മുഴുവന്‍ ചാടിയെണീറ്റു ഉച്ചത്തില്‍ പറഞ്ഞു. 'അവന്‍ സത്യമായും ഉയിര്‍ത്തെഴുന്നേറ്റു'. ഈ രണ്ടു വാചകങ്ങള്‍ ഈസ്‌റ്റര്‍ ദിനം റഷ്യന്‍ജനം പരസ്‌പരം കണ്ടുമുട്ടുമ്പോള്‍ പറയുന്നതാണ്. നിരീശ്വരവാദം പ്രസംഗിക്കാന്‍ വന്നയാള്‍ നിശ്ശബ് ദനായി വേദി വിട്ടുപോയി. ഒരു സത്യം അയാള്‍ക്കു മനസിലായി. ജനങ്ങളുടെ വിശ്വാസം എത്ര മാത്രം അടിച്ചമര്‍ത്തിയാലും ഒരിക്കല്‍........
© Mangalam
