മാറുന്ന ആകാശ വീക്ഷണം
പ്രപഞ്ചത്തില്‍ ഭൂവാസികള്‍ ഒറ്റയ്‌ക്കല്ലെന്ന സാധ്യതയാണു കെ 2-18 ബി നല്‍കുന്നത്. നമ്മുടെ അറിവ് വികസിക്കുന്നു എന്നതാണു പുതിയ കണ്ടെത്തല്‍ നല്‍കുന്ന പാഠം. പ്രപഞ്ചത്തിന്റെ വ്യാപ്‌തിയും അതില്‍ നമ്മുടെ സ്‌ഥാനവും നല്‍കുന്ന പാഠം മനസുകളിലെങ്കിലും പതിയും. ആ മാറ്റം തുടങ്ങിയത് 1916 ല്‍ യൂറി ഗഗാറിന്‍ ബഹിരാകാശത്ത് എത്തിയപ്പോഴാണ്.
അതോടൊപ്പം ചില ചോദ്യങ്ങളും ഉയരുന്നുണ്ട്. മറ്റൊരു ഗ്രഹത്തില്‍ ജീവന്‍ കണ്ടെത്തുകയാണെങ്കില്‍, ഇത് ഒരു ജീവിവര്‍ഗമെന്ന നിലയില്‍ നമ്മെ എങ്ങനെ സ്വാധീനിക്കും?
പറക്കും തളികകള്‍
ആകാശത്ത് വസിക്കുന്ന ജീവികളുടെ കഥകള്‍ മനുഷ്യര്‍ പങ്കുവയ്‌ക്കാന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. ചൊവ്വ വികസിത നാഗരികതയുടെ ആവാസകേന്ദ്രമായിരിക്കാമെന്നു കരുതിയവരില്‍ ശാസ്‌ത്രജ്‌ഞരും ഉണ്ടായിരുന്നു. കാലം പുരോഗമിച്ചപ്പോള്‍ പറക്കും തളികകളും ചെറിയ പച്ച അന്യഗ്രഹജീവികളും ചര്‍ച്ചകളില്‍ വന്നു.
പാശ്‌ചാത്യ സര്‍ക്കാരുകള്‍ കമ്യൂണിസത്തിന്റെ വ്യാപനത്തെക്കുറിച്ച് ഭയം സൃഷ്‌ടിച്ച കാലഘട്ടത്തില്‍ ചിന്തകളിലും മാറ്റമുണ്ടായി. ആ ഭീതിയാണു ബഹിരാകാശ ഗവേഷണത്തില്‍ ശ്രദ്ധിക്കാന്‍ യു.എസിനെയും സഖ്യകക്ഷികളെയും പ്രേരിപ്പിച്ചത്. ഒപ്പം, ബഹിരാകാശത്ത് നിന്നുള്ള 'സന്ദര്‍ശകര്‍' ഭീഷണികളായി സിനിമകളിലും മറ്റും ചിത്രീകരിക്കരിക്കപ്പെട്ടു.
താരതമ്യേന അടുത്ത കാലം വരെ, നാസയുടെ ജീവന്‍ തിരയല്‍ ചൊവ്വയിലായിരുന്നു. പക്ഷേ 1992 ല്‍ നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള മറ്റൊരു നക്ഷത്രത്തെ പരിക്രമണം........
© Mangalam
