സെറ്റില്‍ വേണ്ട, ലഹരി വില്ലന്മാര്‍
സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം ഗൗരവത്തോടെ പരിശോധിക്കുമെന്ന് എത്രയോ വട്ടം സര്‍ക്കാര്‍ പറഞ്ഞിട്ടുള്ളതാണ്! എന്നാല്‍, സ്വീകരിച്ച നടപടികളുടെ പോരായ്‌മകളും ആത്മാര്‍ത്ഥതയില്ലായ്‌മയും വെളിപ്പെടുത്തുന്ന വിധമാണ് കാര്യങ്ങളുടെ പോക്ക്. ഒന്നിച്ച് അഭിനയിച്ച സിനിമയിലെ കേന്ദ്ര കഥാപാത്രമായ നടന്‍ ലഹരി ഉപയോഗിക്കുകയും മോശമായി പെരുമാറുകയും ചെയ്‌തെന്ന നടി വിന്‍സി അലോഷ്യസിന്റെ ഇന്‍സ്‌റ്റഗ്രാം വീഡിയോ സിനിമ മേഖലയുമായി ബന്ധപ്പെട്ട് ഉയരുന്ന ലഹരി ആരോപണങ്ങളുടെ സത്യാവസ്‌ഥ ആവര്‍ത്തിച്ച് ഉറപ്പിക്കുന്നതായി.
മലയാള സിനിമ മേഖലയുടെ അധഃപതനം വ്യക്‌തമാക്കുന്നതാണു നടിക്കു നേരിടേണ്ടി വന്ന ദുരനുഭവം. ഈയൊരു മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അഭിമാനത്തോടെ തുടരണമെങ്കില്‍ ശക്‌തമായ നടപടികളിലൂടെ ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കേണ്ടതുണ്ട്. കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും മേഖലയാണു സിനിമ ലോകമെന്നു സിനിമാപ്രവര്‍ത്തകരടക്കം ഒളിഞ്ഞും........
© Mangalam
