കാടിന്റെ മക്കളുടെ വിലാപം ആരറിയാന്‍?
കാടിന്റെ മക്കള്‍ എന്നറിയപ്പെടുന്ന ആദിവാസി സമൂഹം അതിജീവനത്തിനു ബുദ്ധിമുട്ടുമ്പോള്‍ അവര്‍ക്കു മുന്നില്‍ വെല്ലുവിളികള്‍ ശക്‌തമാകുന്നതല്ലാതെ കുറയുന്നില്ല. കാടിനെ നന്നായി അറിയുന്നവരാണെങ്കില്‍ക്കൂടിയും വന്യജീവി ആക്രമണങ്ങള്‍ വര്‍ധിച്ചതോടെ ജീവിതം കൂടുതല്‍ പ്രതിസന്ധിയിലായതും അവര്‍ക്കുതന്നെ. കഴിഞ്ഞ ദിവസം രണ്ടിടത്തുണ്ടായ കാട്ടാന ആക്രമണത്തില്‍ സ്‌ത്രീയടക്കം മൂന്ന് ആദിവാസികളാണ് മരണപ്പെട്ടത്. സംസ്‌ഥാനത്തു വന്യജീവി ആക്രമണം ശക്‌തമാകുകയും ഒന്നും ചെയ്യാനാകാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സ്‌തംഭിച്ചു നില്‍ക്കുകയും ചെയ്യുന്ന അവസ്‌ഥതന്നെയാണ് ഈ ദാരുണ സംഭവങ്ങള്‍ക്കു പിന്നിലുള്ളത്. ഇത്തരത്തില്‍ കൊല്ലപ്പെടുന്നവരുടെ കണക്കെടുപ്പിന് അപ്പുറം, അത്യന്തം ഗൗരവമുള്ള വിഷയത്തില്‍ നടപടികളുണ്ടാകാത്തതു സ്‌ഥിതി കൂടുതല്‍ രൂക്ഷമാക്കിയിരിക്കുന്നു. വാഴച്ചാല്‍ കാടര്‍ ഉന്നതിയിലെ അംബിക(30), ആനപ്പാന്തം ഉന്നതിയിലെ........
© Mangalam
