വിഷുകന്യക ബിവറേജിന്റെ ക്യൂവിലാണ്!
വിഷുനാളില്‍ അടിയന്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം സകുടുംബമാണ് സസന്തോഷം നാട്ടിലെ കള്ളുഷാപ്പിലേക്ക് പ്രവേശിച്ചത്. കള്ളും ജവാനും സര്‍ക്കാരിന്റെ ഗുഡ്‌ബുക്കില്‍ ഇടം നേടിയിരിക്കുകയാണല്ലോ. കള്ളുകുടിച്ചു ശീലിച്ചിട്ടില്ലാത്ത മകനുവേണ്ടി ഒരു കുപ്പി ജവാനും സോഡയും പ്രത്യേകം കരുതിയിരുന്നു.
ഫാമിലിറൂമില്‍ ചെന്നിരുന്ന് രണ്ടുകുപ്പി തെങ്ങിന്‍കള്ളും മൂന്നുപ്ലേറ്റ് കപ്പയും മത്തിക്കറിയും അടിയന്‍ ഓര്‍ഡര്‍ ചെയ്‌തു.
അപ്പോഴാണ് ഷാപ്പിന്റെ മാനേജര്‍ ഓടിക്കിതച്ചെത്തിയത്.
'സാര്‍! ഇവിടെ നല്ല കള്ളില്ല! പാലക്കാടുനിന്ന് രണ്ടു ദിവസം മുമ്പു കൊണ്ടുവരുന്ന രണ്ടാംതരം കലര്‍പ്പുസാധനമേയുള്ളൂ!' അയാള്‍ പറഞ്ഞു.
'ഇതെന്തു കളി? സകുടുംബം കള്ളുഷാപ്പില്‍ ചെന്ന് നല്ല കള്ളും കപ്പയും ചോറും കഴിക്കാമെന്ന് മന്ത്രിതന്നെയല്ലേ, പറഞ്ഞത്? ജവാന്‍ എന്ന മദ്യത്തിന് സൂപ്പര്‍സ്‌റ്റാര്‍പദവി നല്‍കുമെന്നും പ്രഖ്യാപിച്ചതല്ലേ?' അടിയന്‍ ആരാഞ്ഞു.
'സാര്‍! വാര്‍ത്ത കേട്ടപ്പോഴേ സാറും കുടുംബവും ഷാപ്പിലേക്ക് പുറപ്പെടേണ്ടായിരുന്നു. ഇത് സര്‍ക്കാരിന്റെ പുതിയ തീരുമാനമല്ലേ? ഈ നയം നടപ്പാക്കാന്‍ കുറെ സമയമെടുക്കും! ഒന്നെങ്കില്‍ ത്രീസ്‌റ്റാര്‍ ഹോട്ടല്‍ ഇവിടെ അനുവദിക്കണം. അല്ലെങ്കില്‍ ഈ ഷാപ്പ് ത്രീസ്‌റ്റാറാക്കണം. അതിന് ഒരു ഗസറ്റുവിജ്‌ഞാപനം മതിയാകും.' ഷാപ്പുകാര്യസ്‌ഥന്‍ ഒരു സര്‍ക്കാരുദ്യോഗസ്‌ഥനെപ്പോലെ ഗൗരവത്തില്‍ മൊഴിഞ്ഞു.
ഇതു കേട്ടപ്പോള്‍ ഈയുള്ളവന് ദേഷ്യം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.........
© Mangalam
