ഉന്നത സ്‌ഥാനത്തുള്ളവര്‍ മാതൃക കാട്ടണം
മുന്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ കെ.എം. ഏബ്രഹാമിനെതിരേ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ ഏറെ ഗൗരവതരമാണ്. 2015ല്‍ ധനകാര്യ അഡീഷണല്‍ സെക്രട്ടറിയായിരുന്ന കാലത്ത് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന ആരോപണം സി.ബി.ഐ. അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് കേസ് വീണ്ടും സജീവമായത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌ത് ഏബ്രഹാം കോടികളുടെ സ്വത്ത് സമ്പാദിച്ചു എന്നതാണ് പരാതി. മുന്‍പ് ഈ പരാതി അന്വേഷിച്ച് വിജിലന്‍സ് കേസ് തള്ളിയതാണ്. എന്നാല്‍, ഏബ്രഹാമിനെ രക്ഷിക്കാന്‍ വിജിലന്‍സ് ശ്രമിച്ചെന്ന ഗുരുതര ആരോപണവും ഹൈക്കോടതി ഉന്നയിച്ചിട്ടുണ്ട്. സി.ബി.ഐ. അന്വേഷിക്കണമെന്ന ആവശ്യം തിരുവനന്തപുരം വിജിലന്‍സ് കോടതി 2017ല്‍ തള്ളിയിരുന്നു. ആ ഉത്തരവ് റദ്ദു........
© Mangalam
