ഭാവിയുടെ ഇഴകള്‍ നെയ്യുന്ന ഖാദി
'ലോകത്തെ ഖാദി ധരിക്കാന്‍ പ്രോത്സാഹിപ്പിക്കുക/ മേക്ക് ദ് വേള്‍ഡ് വെയര്‍ ഖാദി' മത്സരത്തില്‍ പങ്കെടുത്ത 750 പേരില്‍നിന്നും ചുരുക്കപ്പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സര്‍ഗാത്മക പ്രതിഭകളെ അറിയാം.
മേക്ക് ദ് വേള്‍ഡ് വെയര്‍ ഖാദി അഥവാ ലോകത്തെ ഖാദി ധരിക്കാന്‍ പ്രേരിപ്പിക്കുക എന്ന മത്സരത്തിന് ആഗോള തലത്തില്‍ ലഭിച്ച മികച്ച പ്രതികരണത്തിന്റെ പ്രതിഫലനമായി 750ലധികം പേര്‍ പങ്കെടുത്ത മത്സരത്തിലെ ഫൈനലിസ്‌റ്റുകളെ തെരഞ്ഞെടുത്തു. മൗലികത, സാംസ്‌കാരിക അനുരണനം, ആഗോള ആകര്‍ഷണം എന്നിവയെ അടിസ്‌ഥാനമാക്കി പരസ്യ, സര്‍ഗാത്മക, വ്യവസായ മേഖലകളില്‍നിന്നുള്ള വിശിഷ്‌ട ജൂറി മത്സരാര്‍ത്ഥികളെ വിലയിരുത്തി. ചുരുക്കപ്പട്ടികയില്‍ ഇടം നേടിയവര്‍: ഇമാന്‍ സെന്‍ഗുപ്‌ത-സോഹം ഘോഷ് ഹവാസ് വേള്‍ഡ്‌വൈഡ് ഇന്ത്യ, കാര്‍ത്തിക് ശങ്കര്‍-മധുമിത ബസു 22 ഫീറ്റ് ൈട്രബല്‍, കാജല്‍ തിര്‍ലോത്‌കര്‍ ഇന്ററാക്‌ടീവ് അവന്യൂസ്, തന്‍മയ് റൗള്‍-മന്ദര്‍ മഹാദിക് ഡി.ഡി.ബി. മുദ്ര ഗ്രൂപ്പ്, ആകാശ് മേജരി-കജോള്‍ ജെസ്വാനി ഡി.ഡി.ബി. മുദ്ര ഗ്രൂപ്പ്
അടുത്ത മാസം നടക്കുന്ന ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടിയില്‍ (വേവ്‌സ്) വിജയികളെ പ്രഖ്യാപിക്കും.
സ്വാതന്ത്ര്യത്തിന്റെയും സുസ്‌ഥിരതയുടെയും ആഗോള സ്വാധീനത്തിന്റെ കഥ പറയുന്ന വസ്‌ത്രം കൂടിയാണ് ഖാദി ഇന്ത്യയുടെ തനത് തുണിത്തരം! നാം ഇപ്പോള്‍ ഖാദിയെ കുറിച്ച് സംസാരിക്കുന്നത് എന്തുകൊണ്ടാണ് ഖാദി കടുത്ത വേനല്‍ക്കാലത്ത് ചര്‍മത്തിന് ആശ്വാസം നല്‍കുന്നത് കൊണ്ടാണോ തീര്‍ച്ചയായും, അതെ. എന്നാല്‍, ഈ ചര്‍ച്ചയുടെ മറ്റൊരു പ്രധാന കാരണം, അടുത്ത മേയ് ഒന്നു മുതല്‍ നാലു വരെ മുംബൈയില്‍ നടക്കുന്ന പ്രഥമ ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടി (വേവ്‌സ്)യാണ്. ഇതിന്റെ ഭാഗമായി നടത്തുന്ന 32 'ക്രിയേറ്റ് ഇന്‍ ഇന്ത്യ' മത്സരങ്ങളില്‍ ഒന്നാണ് 'മേക്ക് ദ് വേള്‍ഡ് വെയര്‍ ഖാദി' ചലഞ്ച്.
ഇത് മറ്റൊരു പ്രചരണം മാത്രമല്ല, പ്രവര്‍ത്തിക്കാനുള്ള ആഹ്വാനത്തിനും മേലെയാണ്. ഡിജിറ്റല്‍ ആര്‍ട്ട്, സാമൂഹിക മാധ്യമങ്ങളിലെ........
© Mangalam
