അധ്യാപകര്‍ പൂച്ചകളല്ല; അവര്‍ ശാന്തരായ സിംഹങ്ങളാവട്ടെ
കേരള ഹൈക്കോടതിയില്‍നിന്ന് വളരെ പ്രശംസനീയമായ വിധി കഴിഞ്ഞദിവസമുണ്ടായി. വിദ്യാര്‍ഥികളില്‍ അച്ചടക്കം കൊണ്ടുവരുന്നതിനായി ഉദ്ദേശ്യശുദ്ധിയോടെ അധ്യാപകര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് കേസ് രജിസ്‌റ്റര്‍ ചെയ്യുന്നതിനു മുന്‍പ് അതിന്‍മേല്‍ പ്രാഥമിക അന്വേഷണം നടത്തണമെന്നും, അവരെ വിചാരണചെയ്യുന്നതില്‍നിന്ന് ഒഴിവാക്കിയാല്‍ മാത്രമേ അധ്യാപകരുടെ മനോവീര്യം കാത്തുസൂക്ഷിക്കാന്‍ കഴിയുകയുള്ളൂവെന്നുമാണ് ആ വിധിന്യായത്തില്‍ പറഞ്ഞിരിക്കുന്നത്. ക്രിമിനല്‍ കേസ് എടുക്കുക, അറസ്‌റ്റ് ചെയ്യുക തുടങ്ങിയവ പൂര്‍ണമായും ഒഴിവാക്കാന്‍ പ്രത്യേകിച്ച് നിര്‍ദ്ദേശിക്കുന്നുമുണ്ട്.
1960നു ശേഷം ജനിച്ച ഞങ്ങളെപ്പോലുള്ളവര്‍, അതായത് ഇന്നത്തെ മാതാപിതാക്കള്‍ പണ്ട് വിദ്യാര്‍ഥികളായിരുന്നപ്പോള്‍ ഏറ്റവും കൂടുതല്‍ ബഹുമാനിച്ചത് കര്‍ശന നിലപാടുകളുള്ള അധ്യാപകരെയായിരുന്നു. ഇന്നും നാം ഓര്‍ക്കുന്നതും അത്തരം അധ്യാപകരെ മാത്രമാണ്. ഇക്കഴിഞ്ഞ ഒരുമാസം കേരളം പ്രധാനമായും ചര്‍ച്ചചെയ്‌തത് ലഹരി വസ്‌തുക്കളുടെ വ്യാപനത്തെപ്പറ്റിയാണ്. അധ്യാപകര്‍ക്ക് പഴയ പോലുള്ള സ്വാതന്ത്ര്യവും അവകാശവും കൊടുത്തിരുന്നെങ്കില്‍ ഇന്നുകാണുന്ന ഈ ഭയാനകമായ അവസ്‌ഥ ഒഴിവാക്കാമായിരുന്നുവെന്നാണ് പലരുടെയും അഭിപ്രായം.
അധ്യാപകര്‍ മുന്‍കൈയെടുക്കുകയാണെങ്കില്‍ കുറച്ചുകാലംകൊണ്ടുതന്നെ ഈ പ്രശ്‌നത്തിനു പരിഹാരം കണ്ടെത്താനാവുമെന്നെനിക്കു വിശ്വാസമുണ്ട്. പോലീസ്‌സേനയില്‍ വരുന്നതിനു മുമ്പ് ഒരു ലക്‌ചറര്‍ കൂടിയായിരുന്നു ഞാന്‍. പക്ഷേ, ഇപ്പോള്‍ അധ്യാപകര്‍ക്കുമേല്‍ ശ്വാസംമുട്ടിക്കുന്നതരത്തില്‍ ഒരുപാട് നിബന്ധനകള്‍ അടിച്ചേല്‍പിക്കപ്പെട്ടിട്ടുണ്ട്. പലതരത്തിലുള്ള കമ്മിഷനുകള്‍ മാത്രമല്ല മനുഷ്യാവകാശ പ്രവര്‍ത്തകരും കാര്യങ്ങള്‍ കൃത്യമായി പഠിക്കാതെ അനാവശ്യമായി ഈ വിഷയത്തില്‍ ഇടപെടുന്നുണ്ട്. ലഹരിവിരുദ്ധ പ്രോഗ്രാമിനായി കോവിഡിന് മുന്‍പ് ഒരു സ്‌കൂളില്‍ എത്തിയ ഞാന്‍ അവിടത്തെ ഹെഡ്‌മാസ്‌റ്ററുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം പൊട്ടിക്കരഞ്ഞു. കാരണമന്വേഷിച്ചപ്പോള്‍ പറഞ്ഞത്;ഒന്‍പത്, പത്ത് ക്ലാസ്സുകളില്‍ പഠിക്കുന്ന ചില പെണ്‍കുട്ടികള്‍ ബാഗില്‍ അശ്ലീല സാഹിത്യവും, പെന്‍ൈഡ്രവും സിഡിയും (മോശമായ സിനിമ അടങ്ങിയത്) കൊണ്ടുവരുന്നതായി വിവരം ലഭിച്ചു. പരിശോധനയില്‍ ചിലതു കണ്ടെടുക്കുകയും ചെയ്‌തു.
പക്ഷേ, അതിന് അധ്യാപകനെ സ്‌കൂളില്‍നിന്നു മാറ്റണമെന്ന് പി.ടി.എ. അധികൃതരോട് ആവശ്യപ്പെട്ടു. 'ഒരു പക്ഷേ, ഇത് ഇവിടുത്തെ എന്റെ അവസാനത്തെ ദിവസമായിരിക്കും' എന്നാണ് അദ്ദേഹം പറഞ്ഞത്. ഈ രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നതെങ്കില്‍ ഒരു കുട്ടിയെപ്പോലും ലഹരിവസ്‌തു ഉപയോഗിക്കുന്നതില്‍നിന്ന് നിയന്ത്രിക്കാന്‍ പറ്റുകയില്ല.........
© Mangalam
