ഇന്ന് അംബേദ്‌കര്‍ ജയന്തി ഡോ. അംബേദ്‌ക്കറുടെ ജീവിതം സമത്വത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള പോരാട്ടം
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ദളിത് ജനതയുടെ ഭീതിദമായ നിരാശയും നിസംഗതയും മാറ്റി തങ്ങള്‍ മറ്റുള്ളവരെപ്പോലെ ശാരീരികമായും മാനസികമായും കഴിവുള്ളവരാണെന്നുമുള്ള ദളിത് അവബോധം നല്‍കാന്‍ അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിച്ച മഹാത്മാവാണ്
ഡോ. അംബേദ്‌ക്കര്‍. ദളിതരുടെ മനസ് അദ്ദേഹം ആഴത്തില്‍ മനസിലാക്കി. ഡോ. ബീം റാവു അംബേദ്‌ക്കറുടെ 132-ാം ജന്മദിനമാണ് ഏപ്രില്‍ 14.
സ്വയാര്‍ജിത പ്രയത്നത്താല്‍ അചഞ്ചലമായ ലക്ഷ്യബോധത്തോടെ പ്രശസ്‌തിയുടെ കൊടുമുടിയിലേക്കുയര്‍ന്ന പണ്ഡിത ശ്രേഷ്‌ഠനായിരുന്ന അദ്ദേഹം നേട്ടങ്ങള്‍ക്കുവേണ്ടി ഒരിക്കലും സ്വന്തം മനഃസാക്ഷിയെ ആര്‍ക്കും പണയംവച്ചില്ല. സമത്വത്തെക്കുറിച്ചുള്ള ഡോ. അംബേദ്‌ക്കറുടെ ദര്‍ശനം ലോകമെങ്ങുമുള്ള മനുഷ്യാവകാശ പോരാട്ടങ്ങള്‍ക്ക് കരുത്തായെന്നാണ് അദ്ദേഹത്തിന്റെ 130-ാം ജന്മദിനത്തില്‍ യു.എസ്. സ്‌റ്റേറ്റ് കോണ്‍ഗ്രസില്‍ ഇന്ത്യന്‍ വംശജനായ ഡമോക്രാറ്റിക്ക് അംഗമായ റോഖന്ന അവതരിപ്പിച്ച പ്രമേയത്തില്‍ പറയഞ്ഞത്. ന്യൂയോര്‍ക്ക് ടൈംസ് അദ്ദേഹത്തെക്കുറിച്ചു പറഞ്ഞത് 'ഇന്ത്യയുടെ മുഖ്യ നിയമസംവിധാനങ്ങളില്‍ ഡോ. അംബേദ്‌ക്കര്‍ അതിമഹത്തായ സംഭാവനകള്‍ നല്‍കി'യെന്നാണ്.
സ്വദേശത്തുനിന്നും വിദേശത്തുനിന്നുമായി........
© Mangalam
