കറുപ്പല്ല, പ്രശ്‌നം ജാതിവെറി തന്നെ
സാമൂഹികമായ കടുത്ത അസമത്വങ്ങള്‍ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ചാതുര്‍വര്‍ണ്യം മനുഷ്യനെ പല തട്ടായി തിരിക്കുകയും ജാതീയവും വര്‍ണപരവുമായ വൈവിധ്യത്തിലേക്ക് അതിന്റെ അടിത്തറ കെട്ടിപ്പടുക്കുകയും ചെയ്‌തു. ശൂദ്രന്‍ (ദളിതന്‍) മാന്യമായ തൊഴിലടക്കമുള്ള എല്ലാ മേഖലകളില്‍നിന്നും നിര്‍ബന്ധമായും മാറ്റിനിര്‍ത്തപ്പെട്ടു. എന്നാല്‍, ഇവരാണു സമൂഹത്തിലെ നല്ലൊരു ശതമാനവും. വഴിനടക്കാനുള്ള സ്വാതന്ത്ര്യവും വസ്‌ത്രം ധരിക്കാനുള്ള അവകാശവും ക്ഷേത്രപ്രവേശനവും ഇക്കൂട്ടര്‍ക്കു നിര്‍ദാക്ഷണ്യം നിഷേധിക്കപ്പെട്ടു. പൊതു ജലാശയങ്ങളില്‍നിന്നു കുടിക്കാന്‍ വെള്ളമെടുക്കുന്നതിനുള്ള അവകാശംപോലും ഇക്കൂട്ടര്‍ക്കില്ലായിരുന്നു. പിന്നാക്കക്കാരായ സ്‌ത്രീകള്‍ക്ക് മാറുമറയ്‌ക്കാനുള്ള അവകാശവും നിഷേധിക്കപ്പെട്ടിരുന്നു.
ഇന്ത്യന്‍ സമൂഹത്തിന്റെ പരിതാപകരമായ ഈ ദുഃസ്‌ഥിതിയെപ്പറ്റി കാള്‍ മാര്‍ക്‌സ് ഇന്ത്യയെ സംബന്ധിച്ച കൃതിയില്‍ പറഞ്ഞിട്ടുള്ളത്, ഒരുകാലത്ത് മറ്റു പല രാജ്യങ്ങളുടെയും മുന്‍പന്തിയിലായിരുന്ന ഇന്ത്യയെ കടുത്ത സാമൂഹിക അനാചാരങ്ങള്‍ എല്ലാനിലയിലും പിന്നോട്ടടിപ്പിച്ചുവെന്നാണ്. മാര്‍ക്‌സ് ദശാബ്‌ദങ്ങള്‍ക്കു മുമ്പു പറഞ്ഞ സാമൂഹിക അനീതികളും അസമത്വങ്ങളും ഇപ്പോഴും അതേപടി തുടരുകയാണ്. ഈ വസ്‌തുത ബോധപൂര്‍വം മറച്ചുവയ്‌ക്കാന്‍ ചിലരെല്ലാം ശ്രമിക്കുന്നുണ്ടെങ്കിലും പഴയ സ്‌ഥിതിക്കു കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. കേരളം ജാതിക്കോമരങ്ങളുടെ ഭ്രാന്താലയമാണെന്നും അനാചാരങ്ങള്‍ ഇവിടെ കൊടികുത്തി വാഴുകയാണെന്നും ദശാബ്‌ദങ്ങള്‍ക്കുമുമ്പ് സ്വാമിവിവേകാനന്ദന്‍ പറഞ്ഞത് വലിയ മാറ്റമൊന്നുമില്ലാതെ നിലനില്‍ക്കുന്നു.
എല്ലാ മനുഷ്യരും തുല്യരാണെന്നും എല്ലാവര്‍ക്കും തുല്യ അവസരവും അംഗീകാരവും ലഭിക്കണമെന്നുമുള്ള ആശയത്തെയാണു സമത്വം എന്നു പറയുന്നത്. സമത്വം ഒരു നൂതന സങ്കല്‍പ്പമല്ല. മാനവസമത്വം എന്ന ആശയം ലോകത്ത് എക്കാലവും നിലനിന്നിരുന്നു. ഗ്രീസിലെയും........
© Mangalam
