menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

എല്ലാം ശരിയായി; മദ്യത്തിന്‌ ഇനി പഞ്ഞം ഉണ്ടാവില്ല

11 0
12.04.2025

"കേരളത്തെ മദ്യവിമുക്‌തമാക്കാന്‍ പ്രതിജ്‌ഞാബദ്ധരാണ്‌ എല്‍.ഡി.എഫ്‌. മുന്നണി. കൂടാതെ മദ്യപരെ ബോധവല്‍ക്കരിക്കാന്‍ സമഗ്ര പദ്ധതികളുമുണ്ട്‌. അതുകൊണ്ട്‌ നുണ പറയുന്നവരെ തിരിച്ചറിയുക. നിങ്ങളുടെ വോട്ട്‌ എല്‍.ഡി.എഫിനു തന്നെ നല്‍കുക. എല്‍.ഡി.എഫ്‌.വരും, എല്ലാം ശരിയാകും."
ഓര്‍മയുണ്ടോ ഈ വാചകങ്ങള്‍? 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ വോട്ടര്‍മാരുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞ വാചകം. കേട്ടത്‌ മലയാളിയുടെ കണ്ണ്‌ നനയിച്ചും പൊട്ടിച്ചിരിപ്പിച്ചും വേദിയിലും വെള്ളിത്തിരയിലും വിസ്‌മയം തീര്‍ത്ത അഭിനേത്രി കെ.പി.എ.സി. ലളിതയുടെ സ്വരത്തില്‍ ആയതുകൊണ്ട്‌ ഈ വാചകങ്ങള്‍ മറക്കാന്‍ പ്രയാസമാണ്‌.
2016ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിലെ ജനങ്ങള്‍ക്ക്‌ ഉറപ്പു നല്‍കിയതുപോലെ കേരളത്തെ മദ്യവിമുക്‌തമാക്കിയോ. ആരാണ്‌ ജനങ്ങളോട്‌ നുണ പറഞ്ഞത്‌? അനശ്വര കലാകാരി കെപിഎസി ലളിതയെക്കൊണ്ട്‌ കേരള ജനതയ്‌ക്ക് നല്‍കിയ വാഗ്‌ദാനം ഒന്‍പതു വര്‍ഷം ഭരിക്കാന്‍ ലഭിച്ച അവസരത്തില്‍ സര്‍ക്കാര്‍ എത്രത്തോളം ആത്മാര്‍ത്ഥതയോടെ പാലിച്ചു എന്നറിയാന്‍ ജനങ്ങള്‍ക്കവകാശമുണ്ട്‌.
2025-26 വര്‍ഷത്തെ കരട്‌ മദ്യനയം ഏപ്രില്‍ ഒന്‍പതിന്‌ ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിച്ചിരിക്കുകയാണ്‌. ത്രീസ്‌റ്റാറിന്‌ മുകളിലുള്ള ഹോട്ടലുകളില്‍ ൈഡ്ര ഡേയിലും മദ്യം നല്‍കാം എന്നതാണ്‌ ഏറ്റവും പുതിയ വിശേഷം. സംസ്‌ഥാനത്ത്‌ യഥേഷ്‌ടം ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും ബിയറും ഉത്‌പാദിപ്പിക്കാന്‍ പുതിയ മദ്യനയം അനുമതി നല്‍കുന്നു. എലപ്പുള്ളിയിലേതു പോലെ യോഗ്യതയുള്ളവര്‍ക്ക്‌ ബ്രൂവറികള്‍ക്കും ഡിസ്‌റ്റില്ലറികള്‍ക്കും അപേക്ഷിക്കാമെന്ന്‌ മദ്യനയത്തില്‍ എടുത്തു പറയുന്നുണ്ട്‌. മദ്യനയത്തില്‍ ഇല്ലാതെ എലപ്പുള്ളിയില്‍ മദ്യഉത്‌പാദനത്തിന്‌ അനുമതി നല്‍കിയെന്ന്‌ ഇനി ആരും പരാതി പറയണ്ട.
ഐടി പാര്‍ക്കുകളില്‍ വിദേശമദ്യം വിളമ്പുന്നതിന്‌ 2022-23ലെ മദ്യനയത്തില്‍ അനുമതി നല്‍കിയിരുന്നു. വ്യവസായ പാര്‍ക്കുകളില്‍ മദ്യം വിളമ്പാന്‍ 2023-24 ലും അനുമതി നല്‍കി. ചട്ടമുണ്ടാക്കാത്തതിനാല്‍ തുടങ്ങിയിരുന്നില്ല. ഈ രണ്ടു തീരുമാനങ്ങളും നിലനിര്‍ത്തിയത്‌ വഴി ഈ കച്ചവടവും ഇനി ഒട്ടും വൈകില്ലെന്ന്‌ ഉറപ്പായി. ബാറുകളുടെ ഡയറക്‌ടര്‍ ബോര്‍ഡ്‌ പുന: സംഘടിപ്പിക്കാന്‍ ഇനിമുതല്‍........

© Mangalam