സര്‍ക്കാരേ, മദ്യവും ലഹരിയല്ലേ?
ലഹരിക്കെതിരായ പോരാട്ടം മഹായജ്‌ഞമായി സ്വീകരിച്ചിരിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് മദ്യനയത്തിലൂടെ പുറത്തുവന്നത്. 'ഡ്രൈ ഡേ'കളില്‍ പ്രത്യേക ലൈസന്‍സ് ഫീസ് ഈടാക്കി മദ്യം വിളമ്പാന്‍ സ്‌റ്റാര്‍ ഹോട്ടലുകള്‍ക്ക് അനുമതി നല്‍കുന്നതാണ് പുതിയ മദ്യനയം. ഇതിലൂടെ മദ്യത്തിന്റെ ലഭ്യത വര്‍ധിക്കുന്ന സാഹചര്യമാണു സര്‍ക്കാര്‍ സൃഷ്‌ടിച്ചത്. മദ്യത്തിന്റെ ലഭ്യത കുറച്ച്, ആളുകളുടെ മദ്യപാനശീലത്തിനു കുറവു വരുത്തുമെന്നു ജനങ്ങള്‍ക്കു വാഗ്‌ദാനം ചെയ്‌ത് അധികാരത്തിലേറിയ സര്‍ക്കാരാണിത്. എന്നാല്‍, ആളുകള്‍ക്കു മദ്യംകിട്ടുന്ന സാഹചര്യം വര്‍ധിപ്പിക്കുന്ന നടപടികള്‍ക്കുമാത്രമാണ് സര്‍ക്കാരിനു ഇതുവരെ കഴിഞ്ഞിട്ടുള്ളത്. ഫലത്തില്‍, സംസ്‌ഥാനത്ത് ഒന്നാം തീയതികളിലുള്ള മദ്യവില്‍പ്പനയുടെ നിരോധനം തുടരുമെന്നു പറയുന്നതു പ്രഹസനംമാത്രമായി മാറിയിരിക്കുന്നു.
വാണിജ്യ, വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാം തീയതിയും പ്രത്യേക അനുമതിയോടെ മദ്യം........
© Mangalam
