ഗവര്‍ണര്‍മാരെ പരിധി അറിയിച്ച് കോടതി
തമിഴ്‌നാട് കേസില്‍ സുപ്രീം കോടതിയുടെ ചരിത്രവിധി രാജ്യശ്രദ്ധ നേടുന്നതായി. ഗവര്‍ണറുടെ അധികാരം സംബന്ധിച്ച കാര്യങ്ങളില്‍ ഇതോടെ കൂടുതല്‍ വ്യക്‌തത കൈവന്നിരിക്കുന്നു. ബി.ജെ.പി. ഇതര സര്‍ക്കാരുകളുള്ള സംസ്‌ഥാനങ്ങളില്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് തുടര്‍ക്കഥയായ പശ്‌ചാത്തലത്തിലാണ് ഇത്തരത്തിലൊരു വിധിയെന്നതു സവിശേഷത വര്‍ധിപ്പിക്കുന്നു.
തമിഴ്‌നാട് നിയമസഭ പാസാക്കിയ 10 ബില്ലുകള്‍ അനിശ്‌ചിതമായി തടഞ്ഞുവച്ച ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ നടപടി ചട്ടവിരുദ്ധമെന്നാണു സുപ്രീം കോടതി വിധിച്ചത്. രാഷ്‌ട്രപതിയുടെ അംഗീകാരത്തിനെന്നു പറഞ്ഞു മാറ്റിവച്ച ബില്ലുകള്‍ വീണ്ടും നിയമസഭ പാസാക്കിയെങ്കിലും അംഗീകരിക്കാന്‍ ഗവര്‍ണര്‍ കൂട്ടാക്കിയില്ല. ഇതു നിയമവിരുദ്ധവും തെറ്റുമാണെന്നു സുപ്രീം കോടതി ചൂണ്ടിക്കാട്ടി. നിയമസഭ പാസാക്കിയ ബില്ലുകളുടെ കാര്യത്തില്‍ ഭരണഘടന ഗവര്‍ണര്‍ക്കു വീറ്റോ അധികാരം നല്‍കിയിട്ടില്ലെന്നു സുപ്രീം........
© Mangalam
