സിലിഗുരി ഇടനാഴി: ബംഗ്ലാദേശിന്റെ പുതിയ പ്രകോപനം
'ഇന്ത്യയുടെ സപ്‌തസഹോദരിമാര്‍ക്ക് കര അതിര്‍ത്തി മാത്രം, സമുദ്രത്തിന്റെ കാവലാള്‍ ബംഗ്ലാദേശ് '- ബംഗ്ലാദേശിന്റെ മുഖ്യഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസിന്റെ സ്വരത്തിലുള്ളത് ഭീഷണിയാണ്. ചൈനയുടെ മണ്ണില്‍നിന്നു നടത്തിയ വെല്ലുവിളി ഇന്ത്യയെ ചൊടിപ്പിച്ചത് സ്വാഭാവികം. ബംഗ്ലാദേശിന്റെ മുന്‍ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയെ വിട്ടുകൊടുക്കാത്തതിലാണു യൂനുസിന്റെ പ്രതിഷേധം. ബംഗ്ലാദേശിന്റെ പ്രഖ്യാപിത ശത്രുവായ പാകിസ്‌താനോടുപോലും കൂട്ടുകൂടാനുള്ള നീക്കത്തിലാണ് അദ്ദേഹം. സിലിഗുരി ഇടനാഴിയുടെ പേരിലാണു പരോക്ഷ ഭീഷണി. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പശ്‌ചിമ ബംഗാളിലെ ഇടുങ്ങിയ പ്രദേശമാണ് 'ചിക്കന്‍സ് നെക്ക്' എന്നും അറിയപ്പെടുന്ന സിലിഗുരി ഇടനാഴി. വടക്കന്‍ പശ്‌ചിമ ബംഗാളില്‍ സ്‌ഥിതി ചെയ്യുന്ന ഇടനാഴിക്ക്, അതിന്റെ ഏറ്റവും ഇടുങ്ങിയ സ്‌ഥലത്ത് ഏകദേശം 22 കിലോമീറ്റര്‍ കിലോമീറ്റര്‍ മാത്രമാണു വീതി.
പടിഞ്ഞാറ് നേപ്പാള്‍, വടക്ക്........
© Mangalam
