ചോദ്യംചോര്‍ത്തി തോല്‍പ്പിക്കുന്നവര്‍
സംസ്‌ഥാനത്തെ സ്‌കൂളുകളിലെ പരീക്ഷാ നടത്തിപ്പിന്റെ ഗൗരവമില്ലായ്‌മ വ്യക്‌തമാക്കുന്നതാണ് ചോദ്യപേപ്പര്‍ ചോര്‍ച്ച. ഇൗയൊരു വീഴ്‌ച്ച പരീക്ഷ നടത്തിപ്പുകാരുടെ ഭാഗത്തുനിന്നുള്ള കടുത്ത അലംഭാവമാണു വ്യക്‌തമാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ക്രിസ്‌മസ് പരീക്ഷ, ഇത്തവണത്തെ ഓണം, ക്രിസ്‌മസ് പരീക്ഷകളിലടക്കം ചോദ്യപേപ്പര്‍ ചോര്‍ച്ച സംഭവിച്ചതായാണു കണ്ടെത്തിയത്. പത്താം ക്ലാസിലേയും പ്ലസ് വണ്ണിലേയും ചില ചോദ്യപേപ്പറുകളാണ് ചോര്‍ന്നത്. നന്നായി പഠിച്ചു പരീക്ഷയ്‌ക്കു തയാറെടുക്കുന്ന കുട്ടികളോടു ചെയ്യുന്ന ചതിയെന്നതിനുപരി പൊതു വിദ്യാഭ്യാസത്തിന്റെ വിശ്വാസ്യതയെ തകര്‍ക്കുന്നതാണ് ഇത്തരം സംഭവങ്ങള്‍. ചോദ്യപേപ്പര്‍ ചോര്‍ത്തിയവര്‍ ആരായാലും ശിക്ഷിക്കപ്പെണം.
പത്താം ക്ലാസിലെ ഇംഗ്ലീഷ്, പ്ലസ് വണ്ണിലെ കണക്കു പരീക്ഷകളുടെ ചോദ്യങ്ങള്‍ പരീക്ഷയ്‌ക്കുമുമ്പ് യുട്യൂബ് ചാനലില്‍ വന്നതോടെയാണ് സംഭവം വിവാദമായതും അനേ്വഷണത്തിനു സര്‍ക്കാര്‍ തയാറായതും. മൂന്നുതവണയും........
© Mangalam
visit website