യുക്രൈന്‍ പോരാട്ടത്തിന്റെ കാണാപ്പുറങ്ങള്‍
ജനതയില്‍ നൂറിലൊരാള്‍ പരുക്കിന്റെ പിടിയിലാണ്. ആയിരത്തിലൊരാള്‍ക്ക് ശരീരത്തിലെ ഒരു അവയവമെങ്കിലും നഷ്‌ടമായി. ജനസംഖ്യയില്‍ അത്രയും തന്നെ പേര് മരണത്തിനു കീഴങ്ങിക്കഴിഞ്ഞു. ഇത് യുക്രൈന്‍, 2023 ജൂണില്‍ ആരംഭിച്ച യുദ്ധം യുക്രൈനെ അത്രമാത്രം മാറ്റിക്കഴിഞ്ഞു. വിനോദ സഞ്ചാരം, ഭക്ഷ്യധാന്യ കയറ്റുമതി എന്നിവയുടെ പേരിലാണ് യുക്രൈന്‍ പ്രശസ്‌തി ആര്‍ജിച്ചിരുന്നത്.
ദുരന്തങ്ങളെത്തിയത് റഷ്യ വഴി. ആദ്യം ചെര്‍ണോബില്‍ ദുരന്തം, പിന്നെ റഷ്യയുമായുള്ള യുദ്ധം...
റഷ്യന്‍ അധിനിവേശത്തില്‍നിന്നു യുക്രൈനെ പ്രതിരോധിക്കാനാണു സെര്‍ഹി പെറ്റെ്‌ചങ്കോ യുദ്ധമുന്നണിയിലേക്കു പോയത്. ബഖ്‌മുത്ത് നഗരത്തില്‍ അദ്ദേഹം മാസങ്ങളോളം പോരാടി. യുദ്ധത്തില്‍ അദ്ദേഹത്തിനു രണ്ട് കൈകള്‍ക്കും ഗുരുതര പരുക്കേറ്റു. 42-ാം വയസില്‍ നിരാശനായാണ് അദ്ദേഹം മടങ്ങിയെത്തിയത്. ചികിത്സയ്‌ക്കിടെ രണ്ടു കൈകളും മുറിച്ചുമാറ്റി. ആറു മാസമാണു ചികിത്സ നീണ്ടത്. ഭാര്യ അന്നയുടെ കരുതലാണ് അദ്ദേഹത്തെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നത്. 'അതിജീവിക്കാന്‍ ഞങ്ങളെ സഹായിച്ചത് സ്‌നേഹമാണ് ' - സെര്‍ഹി പറഞ്ഞു.
യുൈക്രന്റെ പടിഞ്ഞാറ് ഭാഗത്തുള്ള എല്‍വിവിലാണ് അദ്ദേഹം കഴിയുന്നത്.
യുദ്ധത്തില്‍ പരുക്കേവര്‍ക്കായി അവിടെ സ്വകാര്യ ക്ലിനിക്കുകളുണ്ട്. അവിടെവച്ചാണ് അദ്ദേഹത്തിനു കൃത്രികകൈകള്‍ വച്ചുപിടിപ്പിച്ചത്. യുദ്ധത്തില്‍ ഇതുവരെ 43,000 യുക്രൈന്‍ സൈനികര്‍ മരിച്ചെന്നാണു പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി സ്‌ഥിരീകരിച്ചത്. സാധാരണ ജനങ്ങള്‍ക്കുടിയാകുമ്പോള്‍ മരണസംഖ്യ അതില്‍ക്കൂടും. 3.8 കോടിയാണു യുക്രൈനിലെ ജനസംഖ്യ. യുദ്ധത്തില്‍ പരുക്കേറ്റത് 3.7 ലക്ഷം പേര്‍ക്കും. ആകെ ജനങ്ങളില്‍ നൂറിലൊരാള്‍ക്കെങ്കിലും........
© Mangalam
visit website