തെരഞ്ഞെടുപ്പുകള്‍ ഒരുമിപ്പിക്കുന്നതിനായി ബലികഴിക്കേണ്ടവ
ലോക്‌സഭയിലേക്കും രാജ്യത്തെ എല്ലാ നിയമസഭകളിലേക്കും ഒരുമിച്ചു തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ലോക്‌സഭയുടെ പൂര്‍ണകാലാവധിക്കൊപ്പം വിവിധ സംസ്‌ഥാന നിയമസഭകളുടെയും കാലാവധി അവസാനിക്കുന്നതിനാണ്, ഒരുമിച്ചു തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ബില്‍ ശിപാര്‍ശ ചെയ്‌തിരിക്കുന്നത്.
വിവിധ സമയങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളുടെ പെരുമാറ്റച്ചട്ട നിയന്ത്രണങ്ങള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കു തടസമുണ്ടാക്കുന്നതിന്റെ പേരില്‍, രാഷ്‌ട്രത്തെ ഒരുമിച്ചുള്ള തെരഞ്ഞെടുപ്പിലേക്ക് തള്ളിവിടാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ നിയമത്തിന്റെ വിവിധ വശങ്ങള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെടണം. ഒറ്റത്തെരഞ്ഞെടുപ്പ് പദ്ധതിയുടെ പരിമിതിയും അത് യാഥാര്‍ഥ്യമാക്കാന്‍ ബലികഴിക്കേണ്ടിവരുന്നതു എന്തൊക്കെയെന്നതും ഇഴകീറി പരിശോധിക്കേണ്ടതുണ്ട്.
ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്ല് പ്രകാരം, അഞ്ചു വര്‍ഷത്തെ പൂര്‍ണ കാലാവധിക്ക് മുന്‍പ് ലോക്‌സഭ പിരിച്ചു വിടുന്ന സാഹചര്യം ഉണ്ടായാല്‍, അപ്പോള്‍ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പ് ശേഷിച്ച കാലയളവിലേക്കുമാത്രമായിട്ടാകും പുതിയ ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നത്. ഇടക്കാല തെരഞ്ഞെടുപ്പില്‍ രൂപീകൃതമാകുന്ന ലോക്‌സഭയ്‌ക്ക്, ഇടയ്‌ക്ക് നിലംപതിച്ച ലോക്‌സഭയുടെ ബാക്കിയുള്ള കാലാവധി മാത്രമേ ആയുസുണ്ടാകൂ എന്നര്‍ത്ഥം. കാലാവധി പൂര്‍ത്തിയാകാതെ ഇടയ്‌ക്ക് നിലംപതിച്ചാല്‍, ഇടക്കാല തെരഞ്ഞെടുപ്പില്‍ രൂപപ്പെടുന്ന നിയമസഭകളുടെ അവസ്‌ഥയും ഇതുതന്നെയായിരിക്കും.
ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരിക്കല്‍ ഒന്നിച്ചു നടത്തുന്നതിലൂടെ തുടര്‍ന്നും എല്ലാക്കാലത്തും ഇവ ഒരേസമയത്ത് നടക്കും എന്ന് ഉറപ്പിക്കാനാകില്ല എന്നതാണ് യാഥാര്‍ഥ്യം. അത് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നിയമത്തില്‍, ഭൂരിപക്ഷം നഷ്‌ടപ്പെട്ടു സര്‍ക്കാര്‍ നിലംപതിച്ചു നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ രൂപീകരിക്കുന്ന പുതിയ സഭയുടെ കാലാവധി, നിലംപതിച്ച സഭയുടെ ബാക്കിയുള്ള കാലയളവുമാത്രമായിരിക്കും എന്ന് വ്യവസ്‌ഥ ചെയ്‌തിരിക്കുന്നത്. ഇത്തരം ഒരു വ്യവസ്‌ഥ ബില്ലില്‍ ഉള്‍ക്കൊള്ളിച്ചത്, ഒരുമിച്ചു തെരഞ്ഞെടുപ്പ് പദ്ധതിയുടെ-അഞ്ചു വര്‍ഷത്തിലൊരിക്കല്‍ മാത്രം തെരഞ്ഞെടുപ്പ് എന്ന അടിസ്‌ഥാന തത്വം - സാധാരണഗതിയില്‍ അപ്രായോഗികമാണെന്ന കേന്ദ്രസര്‍ക്കാരിന്റെ തുറന്നുസമ്മതിക്കല്‍ കൂടിയാണ്.
ഇടക്കാല തെരഞ്ഞെടുപ്പിന് വഴിയൊരുക്കും വിധം ലോക്‌സഭയും നിയമസഭകളും കാലാവധി പൂര്‍ത്തിയാക്കാതെ നിലംപതിക്കുന്ന സാഹചര്യം ഉണ്ടാകും എന്നതംഗീകരിക്കുമ്പോള്‍, ഒരുമിച്ച് തെരഞ്ഞെടുപ്പ് നിയമം നടപ്പില്‍ വന്നാലും രാജ്യത്ത് അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമായിരിക്കില്ല തെരഞ്ഞെടുപ്പ് എന്നു തന്നെയാണ് നിയമം കൊണ്ടുവരുന്ന കേന്ദ്രസര്‍ക്കാര്‍ സമ്മതിക്കുന്നത്. ഇടയ്‌ക്കിടെ........
© Mangalam
visit website