കുടിയേറ്റ ജനതയും ആരോഗ്യവും
ജനിച്ച നാടുവിട്ടു മറ്റൊരു രാജ്യത്തു താമസിക്കുന്നവരുടെ എണ്ണം ചരിത്രത്തില്‍ ഏറ്റവും കൂടുതലായ സമയമാണിത്. സ്വന്തം ഇഷ്‌ടപ്രകാരം വേറൊരു രാജ്യം തെരഞ്ഞെടുക്കുന്നവരും, പല കാരണങ്ങള്‍ കൊണ്ട് മാതൃരാജ്യം വിട്ടുപോകുന്നവരും ഉണ്ട്. മെച്ചപ്പെട്ട ജോലി, പഠനം എന്നിവയാണ് ആദ്യത്തേതിന്റെ പ്രധാന കാരണങ്ങളെങ്കില്‍ യുദ്ധം, പ്രകൃതി ദുരന്തങ്ങള്‍, കാലാവസ്‌ഥാ വ്യതിയാനം, രാഷ്‌ട്രീയ അരക്ഷിതാവസ്‌ഥകള്‍ എന്നിവ ലക്ഷക്കണക്കിന് ആളുകളെ അഭയാര്‍ഥികളാക്കിക്കൊണ്ടിരിക്കുന്നു.
ഏകദേശം 28.1 കോടി ആളുകള്‍ ഇന്ന് സ്വന്തം നാടുവിട്ടു വേറെ രാജ്യങ്ങളില്‍ കുടിയേറ്റക്കാരായി ജീവിക്കുന്നു. ഇതില്‍ ഏകദേശം മൂന്നര കോടി പേര്‍ അഭയാര്‍ഥികളായി ഓരോ രാജ്യങ്ങളില്‍ എത്തപ്പെട്ടവരാണ്. ലോകത്തിലെ ഏറ്റവും വലിയ സാമൂഹിക, രാഷ്‌ട്രീയ, സാമ്പത്തിക പ്രശ്‌നങ്ങളില്‍ ഒന്നായി കുടിയേറ്റം മാറിക്കഴിഞ്ഞിരിക്കുന്നു.
ആധുനിക മനുഷ്യന്റെ ചരിത്രത്തില്‍ കുടിയേറ്റങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമാണുള്ളത്. പല രാജ്യങ്ങളിലും ഇന്നുകാണുന്ന ജീവിത രീതികളും സാമൂഹിക സംവിധാനങ്ങളും രാഷ്‌ട്രീയ ഘടനകളുമെല്ലാം കുടിയേറ്റങ്ങളുടെ അനന്തര ഫലങ്ങളാണെന്ന് നിസംശയം പറയാനാകും. ഇന്ത്യയില്‍ ഇന്ന് ഉള്‍പ്പെടുന്ന പല ഭൂപ്രദേശങ്ങളും ഇത്തരം കുടിയേറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചവയാണ്. ഇന്ത്യയിലെ........
© Mangalam
visit website