മാന്ത്രികതാളത്തിന്റെ ഉസ്‌താദ്
താളവൈഭവംകൊണ്ടു മനസുകള്‍ കീഴടക്കിയ ഇന്ത്യയുടെ അഭിമാനം, തബല വിദ്വാന്‍ ഉസ്‌താദ് സാക്കിര്‍ ഹുസൈന്റെ(73) വിടവാങ്ങല്‍ രാജ്യത്തിന്റെ കനത്ത നഷ്‌ടങ്ങളിലൊന്നാണ്. അദ്ദേഹം തബലയില്‍ തീര്‍ത്ത മാന്ത്രികതയ്‌ക്കു ദേശ, ഭാഷ വ്യത്യാസമില്ലാത്ത ആരാധകരുണ്ട്. അതുകൊണ്ടുതന്നെ, സാക്കിര്‍ ഹുസൈന്റെ അഭാവത്തിലും, അദ്ദേഹം തബലയില്‍ തീര്‍ത്ത സംഗീതം ലോകമാകെ പ്രതിധ്വനിച്ചുകൊണ്ടേയിരിക്കും.
ഇതിഹാസ തബല വിദ്വാന്‍ ഉസ്‌താദ് അല്ലാ രാഖയുടെ മകനാണ് സാക്കിര്‍ ഹുസൈന്‍. കുടുംബത്തിന്റെ സംഗീതപാരമ്പര്യം സാക്കിറിലൂടെ പ്രോജ്വലിതമായി. ലോകമെമ്പാടുമായി എത്രയോ വേദികളില്‍ ജനം അദ്ദേഹത്തെ കണ്ടും കേട്ടും മതിമറന്നിരുന്നു. അബ്ബാജി എന്നായിരുന്നു പിതാവിനെ സാക്കിര്‍ ഹുസൈന്‍ വിളിച്ചിരുന്നത്. അത്മീയമന്ത്രങ്ങള്‍ക്കു പകരം അബ്ബാജിയുടെ തബലയുടെ താളവും മേളവും കേട്ടായിരുന്ന സാക്കിര്‍ ഹുസൈന്റെ വളര്‍ച്ചയത്രയും. സംഗീതം നിറഞ്ഞുനിന്ന കുടുംബത്തില്‍നിന്ന്, സംഗീത മേളത്തില്‍ സ്വയം മറന്നിരിക്കുന്ന........
© Mangalam
visit website