menu_open
Columnists Actual . Favourites . Archive
We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

കോടതിവിധികളിലൂടെ മതേതരത്വത്തിന്റെ പരിണാമം

17 0
12.12.2024

1976 ലെ 42-ാം ഭേദഗതിയിലൂടെ ഭരണഘടനയുടെ ആമുഖത്തില്‍ കൂട്ടിച്ചേര്‍ത്ത മതേതരത്വം, സോഷ്യലിസം എന്ന സംജ്‌ഞകള്‍ നിലനില്‍ക്കുമെന്നും അവ ഭരണഘടനയുടെ അടിസ്‌ഥാനഘടനയുടെ ഭാഗമാണെന്നും ഇന്ത്യയുടെ പരമോന്നത നീതിപീഠം അസന്നിഗ്‌ദ്ധമായി വിധിച്ചിരിക്കുകയാണ്‌. ഇൗ വാക്കുകള്‍ ഭരണഘടനയുടെ ആമുഖത്തില്‍ ഉള്‍പ്പെടുത്തിയത്‌ ചോദ്യംചെയ്‌തുള്ള ഹര്‍ജികള്‍ തള്ളിയാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ സഞ്‌ജീവ്‌ ഖന്ന, ജസ്‌റ്റിസ്‌ പി.വി. സഞ്‌ജയ്‌ കുമാര്‍ എന്നിവരടങ്ങിയ ബഞ്ചിന്റെ സുപ്രധാന വിധി. ബി.ജെ.പി. നേതാക്കളായ സുബ്രഹ്‌മണ്യന്‍ സ്വാമി, അശ്വിനി കുമാര്‍ ഉപാധ്യായ, വിഷ്‌ണുശങ്കര്‍ ജെയിന്‍ ഉള്‍പ്പെടെയുള്ളവരുടെ ഹര്‍ജികളാണു തള്ളിയത്‌.
ഭരണഘടനയുടെ അടിസ്‌ഥാന സ്വഭാവത്തില്‍ വേര്‍തിരിച്ചു മാറ്റാനാകാത്തവിധം ഇഴചേര്‍ക്കപ്പെട്ടതാണു മതനിരപേക്ഷത. സമത്വം, സാഹോദര്യം, അന്തസ്‌, അഭിപ്രായ സ്വാതന്ത്ര്യം, സാമൂഹിക-സാമ്പത്തിക-രാഷ്‌ട്രീയ നീതി, മതവിശ്വാസ സ്വാതന്ത്ര്യം തുടങ്ങിയ അടിസ്‌ഥാന മൂല്യങ്ങള്‍ മതനിരപേക്ഷ ധാര്‍മികതയുടെ ഭാഗം തന്നെയാണെന്ന സുപ്രധാന നിരീക്ഷണമാണ്‌ സുപ്രീം കോടതി നടത്തിയിരിക്കുന്നത്‌.
കൂടാതെ 1950 ജനുവരി 26 നു നിലവില്‍വന്ന ഭരണഘടനയില്‍ 1976 നവംബര്‍ 11 (42-ാം ഭേദഗതി നിലവില്‍ വന്നത്‌ അന്നാണ്‌) വരെ സെക്കുലര്‍ എന്ന പദം ഉള്‍പ്പെടുത്താത്തത്‌ എന്തുകൊണ്ട്‌ എന്ന ചോദ്യത്തിനും വളരെ കൃത്യമായ ഉത്തരം വിധിന്യായത്തിലുണ്ട്‌. ഇൗ ഉത്തരം നമ്മുടെ ഭരണഘടനാ ശില്‍പ്പികളുടെ കാഴ്‌ച്ചപ്പാടുകളുടെ കൃത്യമായ പ്രതിഫലനമാണ്‌.
എങ്ങനെയാണ്‌ 75 വര്‍ഷങ്ങള്‍ക്കുശേഷവും ഭരണഘടനാ ശില്‍പ്പികളുടെ മനോവിചാരങ്ങളെ, നിലപാടുകളെ, കാഴ്‌ചപ്പാടുകളെ ന്യായാധിപന്മാര്‍ക്ക്‌ കൃത്യമായി വായിച്ചെടുക്കാന്‍ കഴിയുന്നു എന്നതിലാണ്‌ നമ്മുടെ മഹത്തായ ഭരണഘടന എന്ന മഹാത്ഭുതം നിലനില്‍ക്കുന്നത്‌.
മതേതരത്വം എന്ന പദത്തെ മതത്തിനെതിരെന്ന രീതിയിലാണ്‌ ഭരണഘടനാ നിര്‍മാണ സഭയില്‍ ചിലര്‍ വിലയിരുത്തിയത്‌. എന്നാല്‍ രാജ്യം വികസിച്ചതിനനുസരിച്ച്‌ ഇൗ വ്യാഖ്യാനത്തിന്‌ മാറ്റം വന്നു. ഭരണകൂടം ഒരു മതത്തെയും അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ലെന്ന വ്യാഖ്യാനമായി അത്‌ രൂപം പ്രാപിച്ചു. മതേതരത്വത്തെക്കുറിച്ച്‌ പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റുവും ഭരണഘടനാ ശില്‍പ്പിയായ അംബേദ്‌ക്കറും ഭരണഘടനാ നിര്‍മാണ സഭയില്‍ സ്വീകരിച്ച നിലപാടുകളുടെ കൃത്യമായ പ്രതിഫലനമാണു സുപ്രീംകോടതിയുടെ ഇൗ വാക്കുകള്‍.
സ്വയം പ്രഖ്യാപനത്തിലൂടെയല്ലാതെ കാലാന്തരത്തിലെ സ്വയം പരിണാമത്തിലൂടെ മതേതരത്വത്തിന്‌ ഇതുപോലെ സുന്ദരമായ ഭാഷ്യമൊരുക്കിയ ഇന്ത്യയല്ലാതെ മറ്റൊരു രാജ്യം ഒരുപക്ഷേ ഭൂമുഖത്ത്‌ ഉണ്ടാവില്ല. ഭരണഘടന അടിസ്‌ഥാനപരമായി മതേതരം ആണെങ്കിലും അത്‌ ആമുഖത്തില്‍ പ്രഖ്യാപിക്കാതിരുന്നത്‌ കാലാന്തരത്തില്‍ സ്വന്തമായി ഭാഷ്യങ്ങള്‍ രൂപീകരിച്ച്‌ അതിലേക്ക്‌ എത്തുന്നതിനുവേണ്ടിയാണ്‌. 1954 ലെ ശിരൂര്‍ മഠം കേസില്‍ ഏഴ്‌ ജഡ്‌ജിമാരുടെ വിധി ന്യായത്തില്‍ തുടങ്ങി 1976 ലെ ഭരണഘടനാ ഭേദഗതിയിലൂടെ കഴിഞ്ഞ ആഴ്‌ച്ച വന്ന ചീഫ്‌ ജസ്‌റ്റിസ്‌ സഞ്‌ജീവ്‌ ഖന്നയുടെയും ജസ്‌റ്റിസ്‌ പി.വി. സഞ്‌ജയ്‌ കുമാറിന്റെയും വിധിയിലൂടെ മതേതരത്വത്തിന്‌ സ്വന്തമായി ഭാഷ്യം രൂപപ്പെടുത്താനുള്ള അനേ്വഷണത്തിലാണ്‌ ഇന്ത്യ. ഇൗ യാത്രയില്‍ 1973 ലെ കേശവാനന്ദ ഭാരതി കേസിലെയും 1994 ലെ എസ്‌ ആര്‍ ബൊമ്മെ കേസിലെയും വിധിന്യായങ്ങള്‍ രജത രേഖകള്‍പോലെ ജ്വലിച്ചുനില്‍ക്കുന്നു. മതേതരത്വം ഉള്‍പ്പടെയുള്ള ഭരണഘടനാ മൂല്യങ്ങള്‍ ശാശ്വതമാക്കുവാന്‍ ഭരണഘടയുടെ അടിസ്‌ഥാന തത്വ സിന്താന്തമെന്ന നൂതനമായ കവചം പോലും നമ്മുടെ നീതിപീഠം ഒരുക്കി എന്ന്‌ മനസ്സിലാക്കുമ്പോഴാണ്‌ ഇൗ കരുതലിന്റെ ആഴം വ്യക്‌തമാകുന്നത്‌.

ഭരണഘടനാ നിര്‍മാണസഭയുടെ നിലപാട്‌

രണ്ടു വര്‍ഷവും 11 മാസവും 17 ദിവസവും സുദീര്‍ഘമായി നീണ്ടുനിന്ന നമ്മുടെ ഭരണഘടനാ നിര്‍മാണ സഭ ചര്‍ച്ച ചെയ്‌ത അവസാന വിഷയങ്ങളില്‍ ഒന്നായിരുന്നു മതേതരത്വം. 1949 ഒക്‌ടോബര്‍ 17-ന്‌ ഭരണഘടനയുടെ ആമുഖം ചര്‍ച്ചയ്‌ക്ക് എടുത്തപ്പോഴാണ്‌ ആദ്യമായി ഇൗ വാക്ക്‌ ചര്‍ച്ച ചെയ്യപ്പെട്ടത്‌. രാഷ്‌ട്രവും ഭരണഘടനയും അടിസ്‌ഥാനപരമായി മതനിരപേക്ഷമായിരിക്കണം എന്ന സുദൃഢമായ നിലപാട്‌ സ്വീകരിച്ച ഭരണഘടനാ ശില്‍പ്പികള്‍ക്ക്‌ മതേതരത്വം എന്ന വാക്കുമായി ബന്ധപ്പെട്ട്‌ ആശയക്കുഴപ്പമുണ്ടായിരുന്നു. കാരണം പാശ്‌ചാത്യ വീക്ഷണത്തിലുള്ള മതേതരത്വം മതനിരാസവും മതനിഷേധവുമായിരുന്നു. അത്‌ ഒരിക്കലും ഇന്ത്യയില്‍ കൊണ്ടുവരാന്‍ അവര്‍ ആഗ്രഹിച്ചില്ല. മിക്കവാറും എല്ലാ അംഗങ്ങളും ഒരു മതേതര രാഷ്‌ട്രം അനിവാര്യമാണെന്ന്‌ ഒരു പൊതുധാരണയില്‍ എത്തിയിരുന്നുവെങ്കിലും ഏതുതരം മതേതരത്വമാണ്‌ മുന്നിലുള്ളത്‌ എന്നതില്‍ അവ്യക്‌തതയുണ്ടായിരുന്നു. മതേതരത്വം എന്നാല്‍ മതത്തില്‍ നിന്ന്‌ ഭരണകൂടത്തെ പൂര്‍ണമായി വേര്‍തിരിക്കുന്നതാണോ? അതോ........

© Mangalam


Get it on Google Play