ചിത്രയുടെ പാട്ടിന്റെ കോറസ്സിൽ സുജാത; മൂന്ന് പതിറ്റാണ്ട് പിന്നിട്ട ബോംബെയുടെ കഥ
ആദ്യ സന്ദർശന വേളയിൽ കടൽക്കാറ്റിന്റെ മർമ്മരം മാത്രമേ ഉണ്ടായിരുന്നുള്ളൂ എതിരേൽക്കാൻ. അടുത്ത തവണ ചെന്നപ്പോൾ മറ്റൊരീണം കൂടി കേട്ടു; വിദൂരതയിലെങ്ങുനിന്നോ തരംഗമാലകളായി ഒഴുകിയെത്തിയ ഈണം: ‘ഉയിരേ.. ഉയിരേ.., വന്ത് എന്നോട് കലന്തുവിട്.....’
1990 കളുടെ തുടക്കത്തിലായിരുന്നു ബേക്കൽ കോട്ടയിലേക്കുള്ള ആദ്യ യാത്ര. അന്ന് 'ബോംബെ' റിലീസായിട്ടില്ല. മണിരത്നത്തിന്റെ സിനിമ പുറത്തുവരികയും പാട്ടുകളും അവയുടെ രംഗങ്ങളും സൂപ്പർ ഹിറ്റായി മാറുകയും ചെയ്ത ശേഷമാണ് സന്ദർശകനായി പിന്നീടവിടെ ചെന്നത്. അപ്പോഴേക്കും 'ഉയിരേ'യെ ഒഴിച്ചുനിർത്തി ബേക്കലിനെ കുറിച്ച് സങ്കൽപ്പിക്കാൻ പോലുമാകാത്ത നിലയെത്തിയിരുന്നു. 30 വർഷങ്ങൾക്കിപ്പുറവും ആ അനുഭവത്തിൽ മാറ്റമില്ല. എ. ആർ. റഹ്മാന്റെ സംഗീതത്തിൽ ഹരിഹരനും ചിത്രയും ഹൃദയം പകർന്നുനൽകി പാടിയ ഈ മനോഹര യുഗ്മഗാനം അത്ര കണ്ട് ലയിച്ചുചേർന്നിരിക്കുന്നു ബേക്കലിന്റെ ആത്മാവിൽ.
‘വർഷം മുപ്പത് കഴിഞ്ഞു എന്ന് വിശ്വസിക്കാനാവുന്നില്ല.’- ചിത്രയുടെ വാക്കുകൾ. ‘ഉയിരേ എന്ന പാട്ട് പോലെ തന്നെ അതുമായി ബന്ധപ്പെട്ട ഓർമ്മകളും മനസ്സിൽ നിത്യനൂതനമായി നിൽക്കുന്നതുകൊണ്ടാവാം.’ റഹ്മാന്റെ സ്റ്റുഡിയോയിൽ വെച്ചുള്ള റെക്കോർഡിംഗിന്റെ ഓർമ്മകൾ ചിത്ര പങ്കുവെച്ചതിങ്ങനെ; ‘ആദ്യം പാടിയത് ഞാനാണ്. ഹരിജി പിന്നീട് വന്ന് അദ്ദേഹത്തിന്റെ വേർഷൻ റെക്കോർഡ് ചെയ്യുകയായിരുന്നു. റെക്കോർഡിംഗ് സമയത്ത് റഹ്മാൻ കീബോർഡിൽ വായിച്ചു തന്ന ശ്രുതി മാത്രമേ ഉണ്ടായിരുന്നുള്ളു കാതുകളിൽ. പൂർണ്ണ വാദ്യ........© Mathrubhumi
