menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

ആരോഗ്യരംഗത്തിന്‌ ചികിത്സവേണം

10 0
yesterday

ആരോഗ്യരംഗത്തെ അശ്രദ്ധ ജനതയെ തള്ളിവിടുന്നത്‌ വന്‍ദുരന്തത്തിലേക്കാണ്‌, അതും മാരകമായ പകര്‍ച്ചവ്യാധികളുടെ കാര്യത്തില്‍. സംസ്‌ഥാനത്ത്‌ ഇന്നലെയും ഒരു അമീബിക്‌ മസ്‌തിഷ്‌കജ്വരബാധ സ്‌ഥിരീകരിച്ചതോടെ കേരളം ഈ പകര്‍ച്ചവ്യാധിയുടെ കാര്യത്തില്‍ കുറേക്കൂടി ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു എന്ന മുന്നറിയിപ്പാണു നല്‍കുന്നത്‌.
സംസ്‌ഥാനത്തിന്റെ ഒരു പ്രദേശം മാത്രമല്ല, തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡു വരെ രോഗബാധയുടെ നിഴലിലാണെന്നുകൂടിയാണു രോഗസാന്നിധ്യമുള്ള പ്രദേശങ്ങളുടെ പ്രാതിനിധ്യം വെളിവാക്കുന്നത്‌. തുറസായ ജലസ്രോതസുകളില്‍ കുളിക്കുന്നവരില്‍ മാത്രം രോഗബാധ ഒതുങ്ങുന്നുമില്ല. മൂന്നു മാസം പ്രായമായ കുഞ്ഞിനു പോലും രോഗബാധയുണ്ടായിട്ടുണ്ട്‌.
തൊണ്ണൂറ്റിയേഴു ശതമാനത്തിലധികം മരണനിരക്കുള്ള അത്യന്തം മാരകമായ അമീബിക്‌ മസ്‌തിഷ്‌ക ജ്വരം മനുഷ്യരില്‍നിന്നു മനുഷ്യരിലേക്ക്‌ നേരിട്ട്‌ പകരില്ലെന്നതാണ്‌ ആശ്വാസകരം. ചികിത്സാസൗകര്യങ്ങളുടെ മെച്ചപ്പെട്ട ലഭ്യത മൂലം........

© Mangalam