അതിദാരിദ്ര്യമുക്‌ത പ്രഖ്യാപനം തെരഞ്ഞെടുപ്പ് ക്യാപ്‌സ്യൂള്‍
കേരളത്തില്‍ അതിദാരിദ്ര്യം അവസാനിപ്പിച്ചെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം ശുദ്ധ നുണയും തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ജനത്തെ കബളിപ്പിക്കാനുള്ള തട്ടിപ്പുമാണ്. ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം, വരുമാനം എന്നീ അടിസ്‌ഥാനസൗകര്യങ്ങള്‍ ഇല്ലാത്തവരെയാണ് അതിദരിദ്രരായി കണക്കാക്കുന്നത്. ഇത്തരത്തിലുള്ള ലക്ഷങ്ങളാണ് കേരളത്തിലുള്ളത്. അര്‍ഹരായ പല കുടുംബങ്ങളെയും ഒഴിവാക്കിയാണ് അതിദാരിദ്ര്യ പട്ടിക തയാറാക്കിയത്. ആദ്യ സര്‍വേയില്‍ രണ്ടുലക്ഷത്തി അറുപതിനായിരം കുടുംബങ്ങള്‍ ഉണ്ടായിരുന്നുവെന്നത് മറച്ചുവച്ച് എണ്ണം ഗണ്യമായി കുറച്ചാ (64006 കുടുംബങ്ങള്‍) ണ് സര്‍വേ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. അതിജീവനത്തിനായി പൊരുതുന്ന പാവങ്ങളുള്ള നാട്ടില്‍ അതിദാരിദ്ര്യം അവസാനിച്ചെന്ന പിണറായി വിജയന്റെ പ്രഖ്യാപനം ജനങ്ങളെ പരിഹസിക്കലാണ്.
സംസ്‌ഥാനത്ത് പരമദരിദ്രരായ 4.5 ലക്ഷം പേരുണ്ടെന്ന് 2021-ലെ പ്രകടനപത്രികയില്‍ എല്‍.ഡി.എഫ്. സമ്മതിച്ചിട്ടുണ്ട്. ഈ 4.5 ലക്ഷം അതിദരിദ്രരുടെ എണ്ണം എന്ത് ചെപ്പടിവിദ്യയിലൂടെയാണ് 64006 ആയി ചുരുക്കിയത്? കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡ പ്രകാരം ദരിദ്രരില്‍ അതിദരിദ്രരായ 5,91,194 പേര്‍ക്ക് എ.എ.വൈ. പദ്ധതി പ്രകാരം മഞ്ഞക്കാര്‍ഡ് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി ജി.ആര്‍. അനില്‍ നിയമസഭയില്‍ മറുപടി നല്‍കിയിട്ടുണ്ട്. ഇവരെല്ലാം അതിദാരിദ്ര്യത്തില്‍ നിന്നും മാറിയോ? മാറിയിട്ടുണ്ടെങ്കില്‍ കേന്ദ്രം നല്‍കുന്ന റേഷന്‍ വിഹിതം ഉള്‍പ്പെടെ ഇല്ലാതാകില്ലേ? യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് അഗതികള്‍ക്കു വേണ്ടിയുള്ള ആശ്രയ പദ്ധതിയിലും ഒന്നര ലക്ഷം പേരുണ്ടായിരുന്നു. ആ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നവരുടെയും എണ്ണം കുറഞ്ഞത് എങ്ങനെയാണ്? 2011-ലെ സെന്‍സസ് പ്രകാരം 1.16 ലക്ഷം ആദിവാസി കുടുംബങ്ങളിലായി 4.85........





















Toi Staff
Gideon Levy
Tarik Cyril Amar
Stefano Lusa
Mort Laitner
Robert Sarner
Mark Travers Ph.d
Ellen Ginsberg Simon
Andrew Silow-Carroll