സൂര്യനേക്കാള്‍ പഴക്കമുള്ള തിളക്കം!
ആകാശത്ത് തിളങ്ങുന്ന വസ്‌തുക്കളൊക്കെ മനുഷ്യര്‍ക്ക് 'നക്ഷത്ര'ങ്ങളായിരുന്നു. സാങ്കേതികവിദ്യ പുരോഗമിച്ചതോടെ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ഛിന്നഗ്രഹങ്ങളും വാല്‍നക്ഷത്രങ്ങളും ഉല്‍ക്കകളുമൊക്കെ 'തെളിഞ്ഞു'വന്നു. അപ്പോഴും പരിമിതിയുണ്ടായിരുന്നു... അവയെ നേരിട്ടു നിരീക്ഷിക്കാനും സാമ്പിളുകള്‍ ശേഖരിക്കാനും. 48 വര്‍ഷം മുമ്പ് നാസ വിക്ഷേപിച്ച വൊയേജര്‍-1 പേടകം ഇപ്പോഴും സൗരയൂഥത്തിന്റെ അതിര്‍ത്തികളിലുണ്ട്. അടുത്ത വര്‍ഷം നവംബറില്‍ മാത്രമേ ആ പേടകം ഭൂമിയില്‍നിന്ന് ഒരു പ്രകാശ ദിവസം അകലെയാകൂ. സൗരയൂഥത്തോട് ഏറ്റവും അടുത്തുള്ള നക്ഷത്രമായ പ്രോക്‌സിമാ സെന്റൂറിമായുള്ള അകലം 4.22 പ്രകാശ വര്‍ഷമാണ്. നിലവിലുള്ള സാങ്കേതികവിദ്യ അനുസരിച്ച് ആ നക്ഷത്രത്തിന് സമീപമെത്താന്‍ 6,300 വര്‍ഷം വേണ്ടിവരും. ആ സാഹചര്യത്തിലാണു സൗരയൂഥത്തിനു പുറത്തുനിന്നുള്ള 'സഞ്ചാരി'കളെ ആവേശപൂര്‍വം ഗവേഷകര്‍ സ്വീകരിക്കുന്നത്. അത്തരമൊരു സഞ്ചാരിയാണ് 3ഐ/അറ്റ്‌ലസ്. സൂര്യനേക്കാള്‍ പ്രായമുള്ള ബഹിരാകാശ വസ്‌തു! സൗരയൂഥത്തിനു പുറത്തുള്ള ലോകത്തെക്കുറിച്ചറിയാനുള്ള മാര്‍ഗം കൂടിയാണു 3ഐ/അറ്റ്‌ലസ്.
ഈ വര്‍ഷം മേയ് ഏഴിനാണു ബഹിരാകാശത്തുകൂടിയുള്ള ഒരു അജ്‌ഞാത വസ്‌തുവിന്റെ ചലനം ഗവേഷകര്‍ ശ്രദ്ധിച്ചുതുടങ്ങിയത്. അതിലേക്കു നാസയുടെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന അറ്റ്‌ലസ്(ആസ്‌ട്രോയ്‌ഡ് ടെറസ്‌ട്രിയല്‍ ഇംപാക്‌ട് ലാസ്‌റ്റ് അലേര്‍ട്ട് സിസ്‌റ്റം) സര്‍വേ ദൂരദര്‍ശിനി ശ്രദ്ധകേന്ദ്രീകരിച്ചു. ദിവസങ്ങള്‍ക്കുശേഷം ജൂലൈ ഒന്നിനു 3ഐ/അറ്റ്‌ലസ് എന്ന ബഹിരാകാശ വസ്‌തുവിനെക്കുറിച്ച് ഏകദേശ ധാരണ ലഭിച്ചു. അപ്പോള്‍ ഭൂമിയില്‍നിന്ന് 67 കോടി കിലോമീറ്റര്‍ അകലെയായിരുന്നു അത്.
ബ്രസീലിലെ റിയോ ഹര്‍ട്ടാഡോയിലാണ് അറ്റ്‌ലസ് നിരീക്ഷണ കേന്ദ്രം സ്‌ഥിതിചെയ്യുന്നത്. വാല്‍നക്ഷത്രങ്ങള്‍ക്കു സാധാരണയായി അവ കണ്ടെത്തുന്നത് വ്യക്‌തിയുടെ/ സ്‌ഥാപനത്തിന്റെ പേരാണു നല്‍കുന്നത്. അതോടെ പുതിയ ബഹിരാകാശ വസ്‌തു 3ഐ/അറ്റ്‌ലസായി. 'ഐ' എന്ന അക്ഷരം അത് 'ഇന്റര്‍സ്‌റ്റെല്ലാര്‍'(സൗരയൂഥത്തിനു പുറത്തുനിന്ന്) ആണെന്ന സൂചന നല്‍കുന്നു. സൗരയൂഥത്തിനു പുറത്തുനിന്നെത്തിയ മൂന്നാമത്തെ ബഹിരാകാശ വസ്‌തു എന്ന നിലയിലാണു '3' എന്ന അക്കം ഉള്‍പ്പെടുത്തിയത്.
3ഐ/അറ്റ്‌ലസിന്റെ സഞ്ചാരപഥം ഒരു ഹൈപ്പര്‍ബോളിക് ആകൃതിയിലുള്ളതിനാലാണു........





















Toi Staff
Gideon Levy
Tarik Cyril Amar
Stefano Lusa
Mort Laitner
Robert Sarner
Mark Travers Ph.d
Ellen Ginsberg Simon
Andrew Silow-Carroll