ബംഗ്ലാദേശിനെ കുഴപ്പത്തിലാക്കി സാമ്പത്തിക നൊബേല്‍ ജേതാവ്
ഒരു സാമ്പത്തിക വിദഗ്‌ധന്‍ രാജ്യത്തെ നയിക്കാനെത്തിയാല്‍... അതിന്റെ നേട്ടം കൊയ്‌ത രാജ്യമാണ് ഇന്ത്യ. ഡോ. മന്‍മോഹന്‍ സിങ്ങിന്റെ നയങ്ങളാണ് ഇന്ത്യക്ക് അനുഗ്രഹമായത്. ഷെയ്‌ഖ് ഹസീന പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ബംഗ്ലാദേശിനു കാര്യമായ സാമ്പത്തിക പ്രശ്‌നങ്ങളില്ലായിരുന്നു. അയല്‍ രാജ്യങ്ങളായ നേപ്പാള്‍, മ്യാന്‍മര്‍, തായ്‌ലന്‍ഡ് എന്നിവയെ അപേക്ഷിച്ചു മുന്നിലായിരുന്നു അവര്‍. വിദ്യാര്‍ഥി പ്രക്ഷോഭമാണ് അവരുടെ സ്‌ഥാന ചലനത്തില്‍ കലാശിച്ചത്. പകരമെത്തിയത് സാമ്പത്തിക നൊബേല്‍ ജേതാവ് മുഹമ്മദ് യൂനിസും. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രാജ്യം പുരോഗതി പ്രതീക്ഷിച്ചു.
പക്ഷേ, ബംഗ്ലാദേശിന്റെ യാത്ര കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ്. രാജ്യത്തെ ഓഹരി വിപണികള്‍ തകര്‍ന്നടിഞ്ഞു. കടം തിരിച്ചടവുകള്‍ മുടങ്ങിയതോടെ ബാങ്കുകളും പ്രതിസന്ധിയിലായി. ഭരണകൂടമാകട്ടേ ഇടപെടലുകള്‍ക്ക് അശക്‌തമാണ്. ക്രമസമാധാന തകര്‍ച്ച, ദുര്‍ബലമായ ഭരണകൂടം, കമ്പനികളുടെ തകര്‍ച്ച, രാഷ്‌ട്രീയ ഇടപെടല്‍ എന്നിവയാണു രാജ്യത്തെ ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിയിലേക്കു തള്ളിവിട്ടതെന്നു ധാക്ക ട്രിബ്യൂണല്‍ റിപ്പോര്‍ട്ട് ചെയ്‌തു. ബംഗ്ലാദേശ് ബാങ്കിന്റെ കണക്കനുസരിച്ച് ജൂണ്‍ അവസാനത്തോടെ വാണിജ്യ........
© Mangalam
