ജൂണോയെ ഉപേക്ഷിക്കല്ലേ...
ജൂണോയെ ഉപേക്ഷിക്കല്ലേ... ആ അഭ്യര്‍ഥന നടത്തുന്നത് ശാസ്‌ത്രജ്‌ഞരാണ്. ഒന്‍പത് വര്‍ഷംകൊണ്ട് വ്യാഴത്തെയും ഉപഗ്രഹങ്ങളെയും കുറിച്ചു സുപ്രധാന വിവരങ്ങള്‍ ജൂണോ ശാസ്‌ത്രലോകത്തിനു സമ്മാനിച്ചത്. 10,000 കോടി രൂപയോളമാണു നാസ ജൂണയ്‌ക്കുവേണ്ടി മുടക്കിയത്. ഇനിയും കോടികള്‍ക്കൂടി മുടക്കിയാലേ വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍ ജൂണോയ്‌ക്ക് തുടരാനാകൂ. പക്ഷേ, അതിനുള്ള സാധ്യത കുറവാണെന്നാണു റിപ്പോര്‍ട്ടുകള്‍. ബജറ്റ് നിയന്ത്രണമെന്ന നിലപാടില്‍ ഡോണള്‍ഡ് ട്രംപ് ഭരണകൂടം ഉറച്ചുനിന്നാല്‍, ഈ മാസം അവസാനത്തോടെ ജൂണോ വ്യാഴത്തിന്റെ അന്തരീക്ഷത്തില്‍ ലയിച്ചുചേരും. വ്യാഴത്തിന്റെ ഉത്ഭവം, ഘടന, അന്തരീക്ഷം, കാന്തികമണ്ഡലം എന്നിവയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഇതിനകം ജൂണോ സമ്മാനിച്ചു കഴിഞ്ഞു.
2011 ഓഗസ്‌റ്റ് 5 നാണു വ്യാഴം ലക്ഷ്യമിട്ട് ജൂണോയുടെ യാത്ര തുടങ്ങിയത്. 280 കോടി കിലോമീറ്റര്‍ നീണ്ട യാത്ര. 2016 ജൂലൈ നാലിനു വ്യാഴത്തിന്റെ ഭ്രമണപഥത്തിലെത്തി. അന്നു തുടങ്ങിയ പഠനം അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്നു. വ്യാഴത്തെക്കുറിച്ചു മാത്രമല്ല, അതിന്റെ 95 ചന്ദ്രന്മാരെക്കുറിച്ചും വിലപ്പെട്ട വിവരം ജൂണോ ശാസ്‌ത്രത്തിനു നല്‍കി. വ്യാഴത്തിന്റെ ചന്ദ്രനായ കലിസ്‌റ്റോയിലെ അരുണോദയം, വ്യാഴത്തിലെ 'ചുവന്ന പൊട്ടിനു' പിന്നിലെ രഹസ്യം, ഐയോ എന്ന ചന്ദ്രന്റെ 3ഡി ചിത്രം, ഐയോയിലെ അഗ്നിപര്‍വതങ്ങള്‍...
ആദ്യം കാണുക വ്യാഴത്തെ
സൗരയൂഥത്തെ ഒരു അന്യഗ്രഹജീവി നിരീക്ഷിക്കുകയാണെങ്കില്‍, ആദ്യം ശ്രദ്ധയില്‍പ്പെടുക ഭൂമി ആയിരിക്കില്ല. വ്യാഴമാകും ആദ്യം ദൂരദര്‍ശിനികളില്‍ പതിയുക. സൂര്യനില്‍നിന്നു ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ വെളിച്ചം നല്‍കുന്നതാണു കാരണം. വ്യാഴം ഉത്‌പാദിപ്പിക്കുന്ന ഇന്‍ഫ്രാറെഡ് വികിരണങ്ങളാണു പ്രകാശ വര്‍ധനയ്‌ക്കു കാരണം. വ്യാഴത്തിന്റെ ഉപഗ്രഹങ്ങളില്‍ വലിയ അളവില്‍ ജലം അടങ്ങിയിട്ടുണ്ട്. അതില്‍ മൂന്നെണ്ണത്തില്‍ ഭൂമിയേക്കാള്‍ കൂടുതല്‍ ജലമുണ്ട്. അവിടെ ജീവനു സാധ്യത പ്രതീക്ഷിക്കുന്ന ശാസ്‌ത്രജ്‌ഞരുണ്ട്.
2030കളുടെ തുടക്കത്തില്‍........
© Mangalam
