ജാഗ്രതയും കരുതലും ഫലപ്രദമായ മരുന്ന്
സംസ്‌ഥാനം നേരിടുന്ന വലിയ വെല്ലുവിളികളില്‍ ഒന്നായി അമീബിക് മസ്‌തിഷ്‌ക ജ്വരം മാറിയിരിക്കുന്നു. ചികിത്സകള്‍ പരാജയപ്പടാനുള്ള സാധ്യതയും ഉയര്‍ന്ന മരണനിരക്കുമാണ് 'തലച്ചോര്‍ തീനി' അമീബകളുടെ പ്രത്യേകതയെന്നത് ആശങ്ക വര്‍ധിക്കാന്‍ കാരണമാകുന്നു. ആഗോള തലത്തില്‍ 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിതെന്നതുകൊണ്ടുതന്നെ ആരോഗ്യമേഖലയുടെ സവിശേഷ ശ്രദ്ധ കൂടുതല്‍ വേണ്ടിവരും. ആളുകളുടെ ഭയപ്പാട് വര്‍ധിച്ചിരിക്കുന്ന സാഹചര്യം സംസ്‌ഥാനത്തുണ്ട്. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ മരണനിരക്ക് ഇരുപത്തിയഞ്ച് ശതമാനമായി കുറയ്‌ക്കാന്‍ സാധിച്ചുവെന്ന് ആരോഗ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, രോഗത്തെ പ്രതിരോധിക്കുന്നതില്‍ പൂര്‍ണവിജയം നേടാന്‍ കഴിയാത്തിടത്തോളം ജാഗ്രതയും മുന്‍കരുതലും തന്നെയാകും ഏറ്റവും ഫലപ്രദമായ ' മരുന്ന്'.
ഒഴുക്കില്ലാതെ, കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങി കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂര്‍വമായി ഉണ്ടാകുന്ന രോഗബാധയാണിത്. നെഗ്‌ളേറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമു ത്തിയ വെര്‍മമീബ എന്നീ അമീബ ഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ കീഴടക്കുമ്പോഴാണു രോഗം മൂര്‍ച്‌ഛിക്കുന്നത്. മൂക്കിനെയും മസ്‌തിഷ്‌കത്തെയും........
© Mangalam
