menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

'കുമാരപിള്ളസാര്‍ റീ-ലോഡഡ്‌'

6 0
sunday

'സന്ദേശം' എന്ന സിനിമയില്‍ ശങ്കരാടി അവതരിപ്പിച്ച കഥാപാത്രമായ കുമാരപിള്ളസാര്‍, തന്റെ പാര്‍ട്ടിയുടെ വളര്‍ച്ചയ്‌ക്കും തെരഞ്ഞെടുപ്പ്‌ വിജയത്തിനും തടസമായി വിലയിരുത്തുന്നത്‌ എതിര്‍പാര്‍ട്ടിയിലെ ചുറുചുറുക്കുള്ള യുവനേതൃനിരയെയാണ്‌. ആ യുവാക്കളെ ഏതെങ്കിലും പെണ്ണുകേസില്‍പെടുത്തി മൂലയ്‌ക്കിരുത്തിയാലേ നമ്മുടെ പാര്‍ട്ടിക്ക്‌ അധികാരത്തിലെത്താന്‍ സാധിക്കുകയുള്ളൂവെന്നാണ്‌ താത്വികാചാര്യന്‍ കൂടിയായ കുമാരപിള്ള സഹനേതാക്കള്‍ക്ക്‌ നല്‍കുന്ന പ്രായോഗിക രാഷ്‌ട്രീയ പാഠം.
'സന്ദേശം' എക്കാലത്തും പ്രസക്‌തമായ സിനിമയാണ്‌. ലൈംഗികാരോപണങ്ങളില്‍ കുടുങ്ങിയ യുവ എം.എല്‍.എയുടെ രാജിക്കായി മുറവിളി ഉയരുന്ന പുതിയകാലത്തും ഈ സിനിമയുടെ സന്ദേശത്തിന്‌ പ്രാധാന്യമേറെ. സിനിമയിലെ കുമാരപിള്ള സാര്‍ എതിര്‍പാര്‍ട്ടിയിലെ യുവ നേതാക്കളെയാണു പെണ്ണുകേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ ഇവിടെ സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ തന്നെയാണ്‌ യുവനേതാവിന്റെ രക്‌തത്തിനായി ദാഹിക്കുന്നത്‌. പറയുന്നത്‌ രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും കോണ്‍ഗ്രസിന്റേയും കാര്യം തന്നെ. പാലക്കാട്‌ എം.എല്‍.എയായ രാഹുല്‍ മാങ്കൂട്ടത്തിനെതിരേ ഉയര്‍ന്ന പരാതികളും ആരോപണങ്ങളും അത്യന്തം ഗൗരവമേറിയതു തന്നെയാണ്‌. യുവതിയെ ഗര്‍ഭഛിദ്രം നടത്താന്‍ ്രേപരിപ്പിച്ചതടക്കമുള്ള പരാതി ഉയര്‍ന്നു.
ഇതുമായി ബന്ധപ്പെട്ട ടെലിഫോണ്‍ സംഭാഷണങ്ങളും പുറത്തുവന്നു. പിന്നാലെ യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന പ്രസിഡന്റ്‌ സ്‌ഥാനം രാഹുല്‍ രാജിവച്ചു. രാഹുലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ്‌ തീരുമാനമെടുക്കട്ടേയെന്നായിരുന്നു സി.പി.എമ്മിന്റെ നിലപാട്‌. എന്നാല്‍, രാഹുല്‍ എം.എല്‍.എ. സ്‌ഥാനവും രാജിവയ്‌ക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്‌ നേതാക്കള്‍ത്തന്നെ രംഗത്തെത്തിത്തുടങ്ങി. ഗത്യന്തരമില്ലാതെ രാഹുല്‍ വീട്ടില്‍നിന്നിറങ്ങി എം.എല്‍.എ. ബോര്‍ഡ്‌ വച്ച കാറില്‍ തലസ്‌ഥാനത്തേക്കു വച്ചുപിടിച്ചു. ഇത്രമാത്രം ധാര്‍മികമൂല്യം രാഷ്‌ട്രീയ ജീവിതത്തില്‍ പുലര്‍ത്തുന്നവരാണോ കോണ്‍ഗ്രസുകാരെന്ന്‌ ചിന്തിച്ച്‌ വശംകെട്ട്‌ പോകും. സി.പി.എമ്മിലാണെങ്കില്‍ മുകേഷ്‌ എം.എല്‍.എയ്‌ക്കടക്കം സമാന ആരോപണം ഉയര്‍ന്നപ്പോഴും പദവി രാജി വെയ്‌ക്കേണ്ടതില്ലെന്ന നിലപാടാണു പാര്‍ട്ടി സെക്രട്ടറി സ്വീകരിച്ചത്‌. അത്‌ ഉറപ്പോടെ തന്നെ മാധ്യമങ്ങളോടും പൊതുസമൂഹത്തോടും പറയുകയും ചെയ്‌തു. ബ്രാഞ്ച്‌ തലം മുതല്‍ പോളിറ്റ്‌ബ്യൂറോ തലം വരെയുള്ള സര്‍വ നേതാക്കളും കോറസായി അതേറ്റു പറഞ്ഞു. മുകേഷ്‌ ഇപ്പോഴും എം.എല്‍.എയായി തുടരുന്നു.
ഇതിന്റെ പശ്‌ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടം എം.എല്‍.എയുടെ രാജി ആവശ്യപ്പെടാന്‍ സി.പി.എമ്മിന്‌........

© Mangalam