ശുക്രന്‍ ഒളിപ്പിച്ച കൊലയാളികള്‍!
ബഹിരാകാശത്തിന്റെ അനന്തതയില്‍നിന്നെത്തുന്ന ശത്രുക്കള്‍. അവ ഉല്‍ക്കകളാകാം, അന്യഗ്രഹജീവികളാകാം... അവയ്‌ക്കെതിരായ കരുതല്‍ നാസയടക്കമുള്ള ബഹിരാകാശ ഏജന്‍സികള്‍ക്കുണ്ട്. അതിന്റെ ഭാഗമായിരുന്നു 2021 നവംബര്‍ 21 നു നാസ വിക്ഷേപിച്ച ഡാര്‍ട്ട് ദൗത്യം. സൗരയൂഥത്തില്‍നിന്നു 1.1 കോടി കിലോമീറ്റര്‍ അകലെയുള്ള ദിമോര്‍ഫസ്, ദിദീമോസ് എന്നീ ഛിന്നഗ്രഹങ്ങളായിരുന്നു ലക്ഷ്യം. 2022 സെപ്‌റ്റംബര്‍ 26നു ദൗത്യം ദിമോര്‍ഫസില്‍ ഇടിച്ചുകയറി. ആ കൂട്ടിയിടിയില്‍ അവയുടെ ദിശയില്‍ നേരിയ മാറ്റമുണ്ടായി. ലോകം ആശ്വസിച്ചു. ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ഛിന്നഗ്രഹങ്ങളെ തടയാന്‍ ഡാര്‍ട്ട് പോലുള്ള ദൗത്യങ്ങള്‍ സഹായിക്കും!. ആര്‍ഗഗെഡന്‍, ഡീപ് ഇംപാക്‌ട്, ആസ്‌ട്രോയ്‌ഡ് വേര്‍സസ് എര്‍ത്ത് തുടങ്ങിയ സിനിമകള്‍ ഛിന്നഗ്രഹ ഭീഷണി ആസ്‌പദമാക്കിയുള്ളതാണ്. കോടിക്കണക്കിനു കിലോമീറ്ററുകള്‍ അകലെയുള്ള ഭീഷണിയെക്കുറിച്ചു മനുഷ്യര്‍ ജാഗരൂഗരായപ്പോള്‍ തൊട്ടടുത്തുതന്നെ ഒരു ഭീഷണി ഒളിച്ചിരിപ്പുണ്ട്. സൂര്യന്‍ മറച്ച കൊലയാളികള്‍!
സൗരയൂഥം രൂപപ്പെട്ടപ്പോഴുള്ള അവശിഷ്‌ടങ്ങളാണു ഛിന്നഗ്രഹ രൂപത്തില്‍ അവശേഷിക്കുന്നത്. അവയ്‌ക്ക് 460 കോടി വര്‍ഷത്തോളം പഴക്കമുണ്ട്. ചൊവ്യ്‌ക്കും വ്യാഴത്തിനും മധ്യേയാണു ഭൂരിപക്ഷം ഛിന്നഗ്രഹങ്ങളുടെയും സ്‌ഥാനം. ലക്ഷക്കണക്കിനു ചെറുപാറകള്‍ സൗരയൂഥത്തിലുണ്ടെന്നാണു കണക്ക്. ഭൂരിപക്ഷത്തിനും 10 മീറ്ററില്‍ താഴെയാണു ചുറ്റളവ്. ചെറിയ ഛിന്നഗ്രഹങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ചാല്‍ കത്തിനശിക്കും.
എന്നാല്‍, 525.4 കിലോമീറ്റര്‍ വ്യാസമുള്ള വെസ്‌റ്റ പോലുള്ള ഛിന്നഗ്രഹങ്ങളും ആ കൂട്ടത്തിലുണ്ട്. ഭൂരിപക്ഷം ഛിന്നഗ്രഹങ്ങളും ആസ്‌ട്രോയ്‌ഡ് ബെല്‍റ്റില്‍ തുടരും. അവയില്‍ ചിലതിനു വ്യത്യസ്‌ഥമായ ഭ്രമണപഥങ്ങളുണ്ട്. അവ ഭൂമിയുടെയും ശുക്രന്റെയും സമീപത്തുകൂടി കടന്നുപോകും.
ചിലപ്പോല്‍ അവയില്‍ ചിലത് ഗ്രഹങ്ങളുടെ ആകര്‍ഷണത്തില്‍ കുടുങ്ങും. അവ മറ്റു ഗ്രഹങ്ങളിലേക്ക് ഇടിച്ചുകയറും. മറ്റു ചിലത് ഗ്രഹങ്ങളുടെ........
© Mangalam
