menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

സര്‍ക്കാരിന്റെ കൂറ്‌ 'കപ്പലേറുമ്പോള്‍'

9 0
11.06.2025

മൂന്നാഴ്‌ചയ്‌ക്കിടെ രണ്ടു ചരക്കുകപ്പലുകളാണ്‌ കേരള തീരത്തു തകര്‍ന്നത്‌. ഈയൊരു സംഭവം ജനങ്ങളില്‍ സൃഷ്‌ടിച്ചിരിക്കുന്ന ആശങ്ക വലുതാണ്‌. മേയ്‌ 25 ന്‌ എം.സി.സി. എല്‍സ-3 എന്ന കപ്പല്‍ കൊച്ചി തീരത്തു മുങ്ങിയതിന്റെ ആഘാതം തുടരുമ്പോള്‍തന്നെയാണ്‌ കോഴിക്കോടിനടുത്ത്‌ കപ്പലിനു തീപിടിച്ച്‌ അപകടമുണ്ടായത്‌. കൊളംബോയില്‍നിന്നു മുംബൈയ്‌ക്കു പോയ സിംഗപ്പൂര്‍ രജിസ്‌ട്രേഷനോടു കൂടിയ എം.വി. വാന്‍ഹായ്‌ കപ്പലിലുണ്ടായ തീപിടിത്തം കടലിലെ സുരക്ഷ സംബന്ധിച്ച ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ചൂട്‌ വര്‍ധിപ്പിക്കുന്നതായി. രണ്ടു കപ്പലില്‍നിന്നും കടലില്‍ വീണത്‌ എന്തൊക്കെ, എങ്ങനെയൊക്കെ തിരിച്ചടിയാകാം, അപകടത്തിനു കാരണമെന്ത്‌ എന്നീ കാര്യങ്ങളില്‍ ആളുകളൂടെ ആശങ്ക വര്‍ധിപ്പിക്കുന്ന തരത്തില്‍ വ്യത്യസ്‌ത അഭിപ്രായങ്ങളാണ്‌ ഉയരുന്നത്‌. കേരള തീരത്തെ മത്സ്യസമ്പത്തിനും പരിസ്‌ഥിതിക്കും അപകടകരമായേക്കാവുന്ന വസ്‌തുക്കള്‍ വന്‍തോതില്‍ കണ്ടെയ്‌നറുകളില്‍ ഉണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. ഇതു സംബന്ധിച്ചു വിശദപഠനങ്ങളും നടപടികളും ഫലപ്രദമായി നടത്താനാകണം. അതുവഴി സുരക്ഷ ഉറപ്പാക്കുന്നതിനാകണം മുന്‍ഗണന.
കഴിഞ്ഞ ഒന്‍പതിനാണ്‌ വാന്‍ഹായ്‌ 503 ചരക്കുകപ്പലിനു തീപിടിച്ചത്‌. ബേപ്പൂരില്‍നിന്ന്‌ 60 നോട്ടിക്കല്‍മൈല്‍ ദൂരത്തായിരുന്നു അപകടം. കപ്പലില്‍ 22 ജീവനക്കാരായിരുന്നു ഉണ്ടായിരുന്നത്‌. കാണാതായ നാലു ജീവനക്കാരെ ഇതുവരെ........

© Mangalam