സുഹൃത്തുക്കളെ അടുത്തുനിര്‍ത്തുക, ശത്രുക്കളെ വളരെ അടുത്തും
നാലുദിവസം നീണ്ടുനിന്ന ഇന്ത്യാ-പാകിസ്‌താന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടാകുന്ന ചര്‍ച്ചകളിലൊന്ന് ഏതൊക്കെ രാജ്യങ്ങളാണ് ഇന്ത്യയെയും പാകിസ്‌താനെയും സഹായിച്ചതെന്നാണ്.
പൊളിറ്റിക്കല്‍ സയന്‍സും രാജ്യാന്തര രാഷ്‌ട്ര താല്‍പര്യളുമെല്ലാം വിലയിരുത്തിക്കൊണ്ട് ഇന്ത്യയുടെ സാമ്പത്തിക, സാമൂഹിക, സൈനിക പശ്‌ചാത്തലം വച്ചുനോക്കുകയാണെങ്കില്‍ നമുക്ക് അങ്ങോട്ടുചെന്ന് സുഹൃത്തുക്കളെ കണ്ടെത്തേണ്ട ആവശ്യമൊന്നുമില്ല. യുദ്ധങ്ങളില്‍ ഇനി അത്തരം സൗഹൃദസഹായങ്ങള്‍ പ്രതീക്ഷിക്കുന്നതും വെറുതെയാണ്.
നാം നേരിടുന്ന യുദ്ധങ്ങള്‍ നമ്മള്‍ വിചാരിച്ചാല്‍ മാത്രമേ ജയിക്കാനാവൂ. മറ്റാരും നമ്മെ സഹായിച്ചുവെന്നുവരില്ല. ഒറ്റയ്‌ക്ക് വിജയിക്കുന്നതിനുള്ള കരുത്ത് ഇന്ന് ഇന്ത്യയ്‌ക്കുണ്ടുതാനും.
അമേരിക്ക കഴിഞ്ഞ 80 വര്‍ഷമായി ഒറ്റയ്‌ക്ക് യുദ്ധങ്ങള്‍ ചെയ്‌തുകൊണ്ടിരിക്കുകയാണ്. 1950കളില്‍ കൊറിയയുമായും അറുപതുകളിലും എഴുപതുകളിലും വിയറ്റ്‌നാമുമായും അമേരിക്ക ഏറ്റുമുട്ടി. എണ്‍പതുകളില്‍ നടന്ന ഇറാന്‍-ഇറാഖ് യുദ്ധത്തിലും തൊണ്ണൂറുകളിലെ ഗള്‍ഫ് യുദ്ധത്തിലും രണ്ടായിരത്തി ഒന്നുമുതല്‍ 2020 വരെയുള്ള അഫ്‌ഗാനിസ്‌ഥാന്‍, സിറിയ, ഇറാഖ് യുദ്ധങ്ങളിലും അമേരിക്ക പ്രത്യക്ഷമായിത്തന്നെ സൈനിക നീക്കം നടത്തിയിട്ടുണ്ട്.
ഈ യുദ്ധങ്ങളൊക്കെ അമേരിക്ക നടത്തുമ്പോള്‍ അന്യരാജ്യങ്ങള്‍ അതിനെ കാര്യമായി ഗൗനിക്കുകയുണ്ടായില്ല. അത് അമേരിക്കയുടെ കാര്യംമാത്രമാണ് എന്നായിരുന്നു മറ്റുള്ളവരുടെ കാഴ്‌ച്ചപ്പാട്.
കഴിഞ്ഞ 78 വര്‍ഷത്തിനുള്ളില്‍ 1948, 1965, 1971 വര്‍ഷങ്ങളിലും 1999ല്‍ കാര്‍ഗിലിലും ഇന്ത്യ പാകിസ്‌താനുമായി നാലുവട്ടം യുദ്ധം ചെയ്‌തിട്ടുണ്ട്.........
© Mangalam
