'ഫ്രാന്‍സിസ്' വെറുമൊരു പേരല്ലായിരുന്നു
ആര്‍ക്കും അടയ്‌ക്കാന്‍ പറ്റാത്ത വാതിലുകള്‍ തുറന്നിട്ടശേഷമാണു ഫ്രാന്‍സിസ് മാര്‍പാപ്പ ഈ ലോകംവിട്ടു സ്വര്‍ഗത്തിലേക്കു യാത്രയാകുന്നത്. സമൂഹത്തില്‍ ഉണ്ടാകേണ്ട മാറ്റത്തിന്റെ വിത്തു വിതറിയ വ്യക്‌തിയാണ് അദ്ദേഹം. പന്ത്രണ്ടു വര്‍ഷങ്ങള്‍കൊണ്ടു ലോകമനഃസാക്ഷിയെത്തന്നെ കീഴടക്കിയ ദൈവിക സ്വരമായിരുന്നു അദ്ദേഹത്തിന്റേത്.
ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തെ പഠിപ്പിച്ചതു നാലു പ്രധാനപ്പെട്ട പ്രബോധനങ്ങള്‍ വഴിയായിരുന്നു. ഫ്രത്തേലിതൂത്തി (എല്ലാവരും സഹോദരങ്ങള്‍), ലൗദാത്തോ സി (അങ്ങേക്ക് സ്‌തുതിയായിരിക്കട്ടെ), ഡിലീക്‌സിറ്റ് നൊസ് (അവന്‍ നമ്മളെ സ്‌നേഹിച്ചു), ലുമെന്‍ ഫിദേയി (വിശ്വാസത്തിന്റെ വെളിച്ചം) എന്നിവയാണ് ഈ നാല് ചാക്രിക ലേഖനങ്ങള്‍.
സാമൂഹികവും പാരസ്‌ഥികവുമായ പ്രതിസന്ധികളെ തരണം ചെയ്യാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ പരിശ്രമങ്ങള്‍ മഹത്തരമാണ്. ലൗദാത്തോ സി എന്ന ചാക്രികലേഖനത്തിലൂടെയും ലൗദാത്തെ ദേവും എന്ന അപ്പസ്‌തോലിക ലേഖനത്തിലൂടെയും പരിസ്‌ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ലോകത്തിന്റെ മുമ്പില്‍ തുറന്നുവയ്‌ക്കുകയായിരുന്നു. കാലാവസ്‌ഥാ........
© Mangalam
