സാമൂഹിക പരിവര്‍ത്തനത്തിന്റെ റേഡിയോ തരംഗങ്ങള്‍
ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ, വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഉള്‍പ്പെടെ, പുരോഗതി പ്രാപിക്കുന്ന ഒരു സര്‍ഗാത്മക മാധ്യമമാണ് കമ്യൂണിറ്റി റേഡിയോ. സാമ്പത്തികമായി ഏറ്റവും താഴ്‌ന്ന നിലയിലുള്ളവര്‍ക്ക് പോലും സ്വന്തമാക്കാനും പ്രവര്‍ത്തിപ്പിക്കാനും കഴിയുന്ന മിതവ്യയ ഉപകരണമാണല്ലോ റേഡിയോ. സമൂഹം നയിക്കുന്ന സ്വത്വമൂല്യങ്ങളും അടിസ്‌ഥാനപരമായ ആവിഷ്‌കാരവുമാണ് ഈ മാധ്യമത്തിന്റെ കാതല്‍. സമൂഹങ്ങള്‍ക്ക് അവരുടെ സ്വന്തം ഭാഷയില്‍ ആത്മാവിഷ്‌ക്കാരം നടത്താനും അവരുടെ സ്വത്വവുമായി ബന്ധപ്പെട്ട കാതലായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും അനുവദിക്കുന്ന വേദിയാണിത്. അത്തരം മാധ്യമങ്ങള്‍ പങ്കാളിത്തങ്ങള്‍ സൃഷ്‌ടിക്കുകയും ആശയവിനിമയ, മാനേജ്‌മെന്റ് ശേഷികള്‍ വികസിപ്പിക്കുകയും ചെയ്യുമെന്ന് മാത്രമല്ല സാമൂഹിക പരിവര്‍ത്തനത്തിനുള്ള ഉത്തേജകങ്ങളായി വര്‍ത്തിക്കുകയും ചെയ്യുന്നു. ശക്‌തമായ സമൂഹങ്ങള്‍ കെട്ടിപ്പടുക്കാന്‍ സഹായിക്കുന്ന ഈ പ്രാദേശിക ആശയവിനിമയ ഉപാധികളെ തിരിച്ചറിയുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും സര്‍ക്കാരുകള്‍ക്ക് സുപ്രധാന പങ്ക് വഹിക്കാനുണ്ട്.
അടുത്ത മാസം ഒന്നു മുതല്‍ നാലു വരെ മുംബൈയില്‍ നടക്കുന്ന ലോക ദൃശ്യ ശ്രാവ്യ വിനോദ ഉച്ചകോടി (വേവ്‌സ്)യില്‍ കമ്യൂണിറ്റി റേഡിയോ, തരംഗങ്ങള്‍........
© Mangalam
