ക്രൂശിതന്റെ കൂടെ നില്‍ക്കുമ്പോള്‍
ദുഃഖവെള്ളിയാഴ്‌ച ൈക്രസ്‌തവ തനിമ വെളിവാകുന്ന വിശേഷദിവസമാണ്. ഏതു ൈക്രസ്‌തവ ദേവാലയത്തില്‍ പ്രവേശിച്ചാലും കാണുന്നതു ക്രൂശിതന്റെ ചിത്രമാണ്. അത് ഭീകരമായ കൊലപാതക ദൃശ്യമാണ്. യേശുവിനെ ക്രൂശിച്ചതിന്റെ പിന്നില്‍ റോമാ സാമ്രാജ്യവും യഹൂദ മതവുമാണ്. യേശുവിനെ കുരിശില്‍ തൂക്കിക്കൊല്ലാന്‍ വേണ്ട വൈരം ഉണ്ടാക്കിയതു യേശുവിന്റെ വിമര്‍ശനവുമാണ് എന്നു മറക്കാനാവില്ല. യേശു ഏറ്റവും രൂക്ഷമായി വിമര്‍ശിച്ചതു യഹൂദ മത സമൂഹത്തിലെ ഫരിസേയരെയാണ്. അവരെയാണ് വെള്ളയടിച്ച കുഴിമാടങ്ങള്‍, കപടനാട്യക്കാര്‍ എന്ന് യേശു വിമര്‍ശിച്ചത്. ഇതാണ് അവര്‍ യേശുവിനെ കൊല്ലണം എന്ന നിശ്‌ചയത്തില്‍ എത്തിച്ചതും. ആ കൊല നടത്താന്‍ അവര്‍ റോമാ സാമ്രാജ്യത്തിന്റെ സഹായമാണ് തേടിയത്.
യഹൂദ മത സമൂഹത്തിലെ ഭക്‌തന്മാരായി പരിഗണിക്കപ്പെട്ടവരാണ് ഫരിസേയര്‍. അവര്‍ വ്യവസായികളും സിനഗോഗു നടത്തിപ്പില്‍ വളരെ പങ്കാളികളുമായിരുന്നു. അവര്‍ക്കെതിരേ യേശു ആരോപിച്ച പ്രധാന കുറ്റം നിങ്ങള്‍ പ്രഘോഷിക്കുന്നതു നിങ്ങള്‍ ജീവിക്കുന്നില്ല എന്നതായിരുന്നു. അവര്‍ പ്രകടിപ്പിക്കുന്നു, അതു വെറും അഭിനയമാണ്. അവര്‍ കാണിക്കുന്നതും അവരുടെ ജീവിതവും തമ്മില്‍ ഒരു പൊരുത്തവുമില്ല. പ്രത്യക്ഷത്തില്‍ മതം അനുശാസിക്കുന്നതൊക്കെ പാലിക്കുന്ന ഭക്‌തന്മാരായി കാണപ്പെട്ടു. പക്ഷേ, അവര്‍ കാണിക്കുന്ന മതാവേശം വെറും പ്രകടനം മാത്രമാണ്. വെറും........
© Mangalam
