കാത്തിരിക്കുന്ന നിധികള്‍
പ്രകൃതിയുടെ സമൃദ്ധി വരുംതലമുറയ്‌ക്കു കൂടി പങ്കുവയ്‌ക്കാനുള്ളതാണ് എന്ന സന്ദേശം കൂടിയാണു വിഷുകൈനീട്ടം. പലപ്പോഴും നിലവിലുള്ളവരെക്കുറിച്ചാണു നാം ചിന്തിക്കുന്നത്. പക്ഷേ, നമ്മള്‍ കടന്നുപോയി ആയിരക്കണക്കിനു വര്‍ഷം കഴിഞ്ഞു ജനിക്കുന്നവര്‍ക്കായി നിധി കരുതിയാലോ? അങ്ങനെ ചിന്തിച്ച ശാസ്‌ത്രജ്‌ഞര്‍ ലോകമെമ്പാടുമുണ്ട്. ചിലര്‍ നൂറു വര്‍ഷത്തേക്കാണു നിധി കാത്തുസൂക്ഷിക്കുന്നത്. മറ്റു ചിലരുടെ ചിന്ത 10,000 വര്‍ഷത്തേക്കുള്ളത്. ഭാവി തലമുറയ്‌ക്കായി നമുക്കും ചെറുസമ്മാനങ്ങള്‍ കരുതിവയ്‌ക്കാന്‍ കഴിയും. നശിച്ചുപോകാത്ത വസ്‌തുക്കള്‍ അവര്‍ക്കുള്ള നിധിയാക്കാം. ഭാവി തലമുറ ആ നിധികള്‍ തുറക്കുമ്പോള്‍...
6000 വര്‍ഷത്തിനു ശേഷം തുറക്കാനുള്ള നിധി
ചരിത്രകാരന്‍ തോണ്‍വെല്‍ ജേക്കബ്‌സും ശാസ്‌ത്രജ്‌ഞന്‍ തോമസ് പീറ്റേഴ്‌സും ചേര്‍ന്നാണു നാഗരികതയുടെ കലവറ(ദ് ക്രിപ്‌റ്റ് ഓഫ് സിവിലൈസേഷന്‍) എന്ന പദ്ധതി 1930കളില്‍ ആരംഭിച്ചത്. ജോര്‍ജിയയിലെ ഓഗ്‌ളെത്തോര്‍പ്പ് സര്‍വകലാശാലയിലെ പ്രത്യേക കെട്ടിടത്തില്‍ 2000 ക്യുബിക് അടിയില്‍ വായുസഞ്ചാരമില്ലാത്ത അറയാണ് അവര്‍ ഒരുക്കിയത്. 1937 ലാണ് അറ നിര്‍മാണം തുടങ്ങിയത്. 1940 ല്‍ പൂര്‍ത്തിയാക്കി അവയില്‍ നിധികള്‍ നിറച്ചു. ഹെവി സ്‌റ്റീലില്‍ നിര്‍മിച്ച വാതിലുകള്‍ വെല്‍ഡ് ചെയ്‌ത് അടച്ചതോടെ അതു ഭാവി തലമുറയ്‌ക്കു സ്വന്തം. ഇനി തുറക്കുക 8113ല്‍.
20 -ാം നൂറ്റാണ്ടിലെ നാഗരികതയുടെ സൂക്ഷിപ്പുകളാണ് അറയിലുള്ളത്. മതഗ്രന്ഥങ്ങള്‍, സാഹിത്യം തുടങ്ങിയവരും ശേഖരത്തിലുണ്ട്. പക്ഷേ, 6000 വര്‍ഷം കഴിഞ്ഞുള്ള തലമുറയ്‌ക്ക് അതു വായിച്ചെടുക്കാന്‍ കഴിയുമോ? പീറ്റേഴ്‌സ് അതിനും മറുപടി കണ്ടെത്തി. 'ലാഗ്വേജ് ഇന്റഗ്രേറ്റര്‍' എന്ന ഉപകരണമാണ് അദ്ദേഹം നിര്‍മിച്ചത്. ഭാഷയെ മറന്നാലും ഉള്ളടക്കം അറിയാനുള്ള ഉപകരണം. ആ ഉപകരണം ഇംഗ്‌ളിഷും പഠിപ്പിക്കും. അന്നത്തെയോ ഇന്നത്തയോ തലമുറയല്ല അത് ഉപയോഗിക്കേണ്ടത് 6000 വര്‍ഷം കഴിഞ്ഞുള്ള ജനത. ബിസി 6000 ത്തില്‍ ജീവിച്ച മനുഷ്യര്‍ നമുക്കായി ഒരു ഉപകരണം തയാറാക്കി വയ്‌ക്കുന്നത് പോലെ... (അരിസ്‌റ്റോട്ടിലും ജൂലിയസ് സീസറുമൊക്കെ വെറും 3000 വര്‍ഷങ്ങള്‍ക്കുള്ളില്‍ ജീവിച്ചിരുന്നവരായിരുന്നു എന്ന് ഓര്‍ക്കുക).
ടൈപ്പ് റൈറ്ററും മൂവി പ്ര?ജക്‌ടറും ക്യാമറയും ടെലിഫോണും ഡോണള്‍ഡ് ഡക്കിന്റെ പാവയും ആ അറയ്‌ക്കുള്ളിലുണ്ട്. ഫ്രാങ്ക്‌ലിന്‍ റൂസ്‌വെല്‍റ്റ് മുതല്‍ ജോസഫ് സ്‌റ്റാലിന്‍ വരെയുള്ള അന്നത്തെ........
© Mangalam
