ഭാവിസജ്‌ജമായ സ്‌റ്റാര്‍ട്ടപ്പ് ആവാസവ്യവസ്‌ഥയിലേക്ക്
'സ്‌റ്റാര്‍ട്ടപ്പ് മഹാകുംഭി'ല്‍ വാണിജ്യവ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഇന്ത്യയുടെ സ്‌റ്റാര്‍ട്ടപ്പ് ആവാസവ്യവസ്‌ഥയെക്കുറിച്ചുള്ള സമയോചിതവും അനിവാര്യമായതുമായ വിലയിരുത്തലാണ്. മേഖലയിലെ ശ്രദ്ധേയമായ വളര്‍ച്ചയും നവീകരണവും എടുത്തുകാട്ടിയ അദ്ദേഹം, ഭക്ഷ്യവിതരണം, ഹൈപ്പര്‍ഫാസ്‌റ്റ് ലോജിസ്‌റ്റിക്‌സ് തുടങ്ങിയ മൂല്യംകുറഞ്ഞ സംരംഭങ്ങളില്‍നിന്നു സെമികണ്ടക്‌ടര്‍, റോബോട്ടിക്‌സ്, ഡീപ്‌ടെക് തുടങ്ങിയ സ്വാധീനമേറിയ മേഖലകളിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സ്‌റ്റാര്‍ട്ടപ്പുകളോട് ആവശ്യപ്പെട്ടു.
ആത്മപരിശോധനയ്‌ക്കുള്ള ഈ ആഹ്വാനം, ഇന്ത്യയുടെ സംരംഭക ആവാസവ്യവസ്‌ഥയുടെ ദീര്‍ഘകാല സുസ്‌ഥിരതയും ആഗോള മത്സരക്ഷമതയും ഉറപ്പാക്കുന്നതിന് അനിവാര്യമാണ്.
ഇന്ത്യയുടെ സ്‌റ്റാര്‍ട്ടപ്പ് ആവാസവ്യവസ്‌ഥ നിര്‍ണായകമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. 2025ല്‍ ആദ്യപാദത്തില്‍മാത്രം സ്‌റ്റാര്‍ട്ടപ്പുകള്‍ 2.5 ശതകോടി ഡോളര്‍ സമാഹരിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ 8.7% വര്‍ധനയാണിത്. സ്‌റ്റാര്‍ട്ടപ്പ് ധനസഹായത്തിന്റെ കാര്യത്തില്‍ അമേരിക്കയ്‌ക്കും ബ്രിട്ടനും മാത്രം പിന്നില്‍ രാജ്യം ആഗോളതലത്തില്‍ മൂന്നാം സ്‌ഥാനത്താണ്. കൂടാതെ, ഐ.പി.ഒ. പ്രവര്‍ത്തനവും വര്‍ധിച്ചു. ഈ വര്‍ഷം 23 സ്‌റ്റാര്‍ട്ടപ്പുകള്‍ പ്രാഥമിക ഓഹരി വില്‍പ്പനയ്‌ക്കായി തയാറെടുക്കുന്നു. ഇത് ഇന്ത്യയുടെ നൂതനാശയ ഭൂപ്രകൃതിയില്‍ നിക്ഷേപകരുടെ ആത്മവിശ്വാസം പ്രകടമാക്കുന്നു.
മാത്രമല്ല, കൃഷി, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം എന്നിവയിലെ പ്രാദേശിക വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്ന, സംരംഭക പ്രവര്‍ത്തനത്തിന്റെ കേന്ദ്രങ്ങളായി ഒന്നാം നിരരണ്ടാംനിര നഗരങ്ങള്‍ ഉയര്‍ന്നുവരുന്നു. ഈ വികേന്ദ്രീകരണം ആവാസവ്യവസ്‌ഥയുടെ ഉള്‍പ്പെടുത്തലും സാധ്യതയും അടിവരയിടുന്ന മികച്ച പ്രവണതയാണ്.
ഗോയല്‍ ഉയര്‍ത്തിക്കാട്ടിയ വെല്ലുവിളികള്‍
ഈ നേട്ടങ്ങള്‍ക്കിടയിലും, പരിഹരിക്കേണ്ട നിര്‍ണായക വിടവുകളിലേക്കു ഗോയലിന്റെ പരാമര്‍ശങ്ങള്‍ വിരല്‍ ചൂണ്ടുന്നു. ഡീപ്‌ടെക് പോലുള്ള പരിവര്‍ത്തന മേഖലകളില്‍ നവീകരണം നടത്തുന്നതിനേക്കാള്‍, നിലവിലുള്ള വ്യാവസായിക മാതൃകകള്‍ ആവര്‍ത്തിക്കുന്നതിലാണു പല സ്‌റ്റാര്‍ട്ടപ്പുകളും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഉദാഹരണത്തിന്, സെമികണ്ടക്‌ടറിലും ഇ വി സാങ്കേതികവിദ്യകളിലും ചൈനീസ് സ്‌റ്റാര്‍ട്ടപ്പുകള്‍ ആഗോളതലത്തില്‍........
© Mangalam
