നേതാജിയിലെ ക്രിസ്‌തു
അധികാരത്തിന്റെ ആടയാഭരണങ്ങളേന്തിയ പ്രതാപികളായി ചരിത്രത്തിലുണ്ടായിരുന്ന അനേകര്‍ ശവക്കുഴികളില്‍ അവസാനിച്ചപ്പോള്‍ അവരെയെല്ലാം നിഷ്ര്‌പഭരാക്കിക്കൊണ്ട് ഭാവിയിലേക്ക് ചിറകിടിച്ചുയര്‍ന്ന വിസ്‌മയ തേജസ്സാണ് നേതാജി സുഭാഷ് ചന്ദ്രബോസ്.
നേതാജിയെ ഇന്ത്യന്‍ ഉപഭൂഖണ്‌ഡത്തിന്റെ വിമോചകനായും ജനകോടികളുടെ ഹൃദയത്തില്‍ ചിരപ്രതിഷ്‌ഠ നേടിയ മഹാനായകനായും കിടയറ്റ ഭരണത്തലവനായും പ്രതിഭാശാലിയായ യുദ്ധതന്ത്രജ്‌ഞനായും ചരിത്രം അടയാളപ്പെടുത്തി. നേതാജി പീഡാസഹനത്തിനു വിധേയനായ വിപ്ലവകാരിയാണ്. ഒരാള്‍ പീഡാസഹനത്തിനു വിധേയമാകുമ്പോള്‍ ക്രിസ്‌തുവിന്റെ കുരിശിലെ സഹനം ചരിത്രത്തില്‍ പുനരാവിഷ്‌കരിക്കപ്പെടുകയാണ്. ഹെമിങ്ങ് വേയുടെ 'കിഴവനും കടലും' എന്ന നോവലില്‍ പായ്‌മരം തോളിലേറ്റി, ഏന്തി വലിഞ്ഞ് കഷ്‌ടപ്പെട്ട് നടന്നു പോകുന്ന ഒരാളുണ്ട്.
അയാളില്‍ ക്രിസ്‌തുവിനെ കാണാന്‍ കഴിയുന്ന ചിന്താസംസ്‌കാരത്തിന്, ബ്രീട്ടിഷ് അധീന ഇന്ത്യയുടെ ദുരിതങ്ങള്‍ കുരിശുപോലെ ചുമന്ന സുഭാഷില്‍ ഒരു ക്രിസ്‌തുവിനെ കാണാന്‍ കഴിഞ്ഞേക്കും. സത്യാനേ്വഷണത്തിന്റെ വഴികളില്‍ സഞ്ചരിച്ച ക്രിസ്‌തുവിനെ ഭൂമി അതിന്റെ കല്ലുകൊണ്ടും മുള്ളു കൊണ്ടും മുറിപ്പെടുത്തി യെന്നും ഭൂമിയാകുന്ന കുരിശില്‍ തറക്കപ്പെട്ടവനെന്നപോലെ കിടന്ന അവനില്‍ സ്വര്‍ഗങ്ങള്‍ പ്രഭ വര്‍ഷിച്ചുവെന്നും, നിക്കോസ് കസാന്ത്‌സാക്കിസ് 'ദ് ലാസ്‌റ്റ് ടെംപേ്‌റ്റഷന്‍ ഓഫ് ൈക്രസ്‌റ്റ്' എന്ന നോവലില്‍ വെളിപാടോടെ വിളിച്ചു പറഞ്ഞിട്ടുണ്ട്. ആ വിധം പീഡനമേറ്റുവാങ്ങിയ ക്രിസ്‌തുവിനോട് ഒട്ടേറെ കാര്യങ്ങളില്‍ നേതാജി സുഭാഷ് ചന്ദ്രബോസിനുള്ള അപാരസാദൃശ്യം അദ്ദേഹം........
© Mangalam
visit website