ആ 40 ലക്ഷം കാരണം നമ്മൾ അതറിയുന്നില്ല, സ്‌കൂളുകളും കോളേജുകളും അടച്ചിടേണ്ടിവന്നാലും അത്ഭുതമില്ല
തങ്കമ്മചേച്ചി
ഇത്തവണ അമേരിക്കയില്‍നിന്നു നാട്ടിലെത്തിയപ്പോള്‍ ഒരു യാത്ര പത്തനംതിട്ടയിലെ ഇലന്തൂര്‍ എന്ന ഗ്രാമത്തിലേക്കായിരുന്നു. പത്തനംതിട്ടയില്‍ പല പ്രാവശ്യം പോയിട്ടുണ്ടെങ്കിലും ഇലന്തൂരിലേക്ക് ആദ്യമായിട്ടായിരുന്നു. അമേരിക്കയിലെ ഞങ്ങളുടെ വീട്ടില്‍ ഇരുപതു വര്‍ഷത്തോളം താമസിച്ചിരുന്ന തങ്കമ്മച്ചേച്ചിയുടെ വീടന്വേഷിച്ചുള്ള യാത്രയായിരുന്നു അത്. ദീര്‍ഘമായ അമേരിക്കന്‍ വാസത്തിനുശേഷം അക്കാലത്താണ് അനാരോഗ്യം മൂലം തങ്കമ്മച്ചേച്ചി സ്വന്തം നാടായ ഇലന്തൂരിലേക്കു പോയത്.
തങ്കമ്മച്ചേച്ചിക്ക് അമേരിക്കയില്‍ മക്കളും കൊച്ചുമക്കളും ഇല്ലാത്തതുകൊണ്ട് തിരിച്ചുപോക്ക് അനിവാര്യമായിരുന്നു. അകന്ന ബന്ധുക്കളില്‍ ചിലര്‍ അമേരിക്കയിലുണ്ടെങ്കിലും അവരാരും തങ്കമ്മച്ചേച്ചിയുമായി അത്ര അടുപ്പത്തിലായിരുന്നില്ല. അമേരിക്കയില്‍ വര്‍ഷങ്ങളോളം താമസിച്ചു പൗരത്വമെടുത്തിട്ടും തിരിച്ചുപോകേണ്ടിവരിക എന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായിരുന്നു. വര്‍ഷങ്ങളോളം വീട്ടില്‍ ഞങ്ങളോടൊപ്പം മക്കളെയും കൊച്ചുമക്കളെയും നോക്കിവളര്‍ത്തിയ ചേച്ചിയെ നാട്ടിലെത്തുമ്പോള്‍ വീട്ടില്‍പ്പോയി കാണുകയും സുഖസൗകര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്യുക എന്നത് സാമാന്യമര്യാദയാണ്.
പോകാന്‍ തീരുമാനിച്ച ദിവസം, ഡ്രൈവറായ പ്രസാദിനെ ഫോണില്‍ വിളിച്ചുപറഞ്ഞു:
'നമുക്ക് ഇലന്തൂര്‍വരെ ഒന്നു പോകണം.'
തങ്കമ്മച്ചേച്ചിയെപ്പറ്റി നേരത്തേ പറഞ്ഞിരുന്നതുകൊണ്ട് പ്രസാദിനു കാര്യം മനസ്സിലായി. അവന്‍ കാറുമായി വന്നു.
'ഇലന്തൂര്‍ എവിടെയാണെന്നറിയാമോ' എന്നു ഞാന്‍ ചോദിച്ചു.
പ്രസാദിനറിയാമായിരുന്നെങ്കിലും അതു പറയാതെ എന്നോടൊരു മറുചോദ്യം ചോദിച്ചു:
'എന്തിനറിയണം? ഇപ്പോള്‍ എല്ലാം ഗൂഗിള്‍ മാപ്പിലല്ലേ?!'
ഞാനതു മറന്നിരുന്നു. ഗൂഗിള്‍ മാപ്പു നോക്കി, പുതിയ വിസ്തൃതമായ പുനലൂര്‍ ഹൈവേ വഴി ഞങ്ങള്‍ പൊന്‍കുന്നത്തുനിന്നു യാത്ര തിരിച്ചു. മണിമല, റാന്നിവഴി പത്തനംതിട്ടയില്‍ വേഗത്തിലെത്തിയെങ്കിലും ഇലന്തൂര്‍ക്കുള്ള പരിചയമില്ലാത്ത കൊച്ചു റോഡുവഴിയുള്ള യാത്ര അല്‍പം പതുക്കെയായിരുന്നു. അവിടെ ഒരു കവലയിലെത്തിയെപ്പോള്‍ ആകെയൊരങ്കലാപ്പ്! സാധാരണ കവലകളില്‍ കാണാറുള്ള പതിവുകാഴ്ചകളായ പെട്ടിക്കടയോ കടയുടെ വാതില്‍ക്കല്‍ കൊച്ചുവര്‍ത്തമാനം പറയുന്ന ആളുകളോ തെങ്ങിനു ചുറ്റുമിരുന്നു ചെവിയില്‍ കുണുക്കുവെച്ച് കളിക്കുന്ന ചീട്ടുകളിസംഘങ്ങളോ ഒന്നുമില്ലായിരുന്നു!
അമേരിക്കയിലെപ്പോലെ........
© Mathrubhumi
