കൂടിന് 10 ലക്ഷം രൂപ! കൂട് സൂപ്പ് കഴിച്ചാൽ ‘നിത്യയൗവനവും,ലൈംഗിക ഉത്തേജനവും’; ഫുൾ ടൈം എയറിലാണ് ഈ പക്ഷി
വളരെ സ്‌പെഷ്യലാണ് ഈ പക്ഷി. തലച്ചോറിന്റെ ഒരുപാതിയെ മയക്കികിടത്തി പറക്കാൻ കഴിവുണ്ട്. വളരെ കുഞ്ഞുകാലുകൾ മാത്രമുള്ളതിനാൽ ഭൂരിഭാഗം സമയവും പറക്കൽ തന്നെ. ശരവേഗം പറന്നുവന്ന് ജലപ്പരപ്പിൽ നിന്ന് വെള്ളം കൊക്കിൽ കോരിയെടുക്കും. ഗുഹകളിൽ നഖങ്ങൾ ആഴ്ത്തി തൂങ്ങികിടക്കും. സ്വന്തം ഉമിനീര് മാത്രം ഉപയോഗിച്ച് കൂരിരുൾ നിറഞ്ഞ ഗുഹാഭിത്തികളിൽ കൂടും പണിയും. ഔഷധഗുണമേറിയ ഒരു കൂടിന്റെ വിലയെത്രയെന്നറിയോ? ഒരു കിലോയ്ക്ക് പത്തുലക്ഷം രൂപ! . പക്ഷിയുടെ പേര് ഏരോഡ്രാമസ് ഫ്യൂസിഫാഗസ്' (Aerodramus fuciphagus) എന്ന എഡിബിൾ-നെസ്റ്റ് സ്വിഫ്റ്റ്ലെറ്റുകൾ. ഉമിനീർകൂടൊരുക്കും ശരപക്ഷിയെന്ന് പറയും. നമ്മുടെ ഉള്ളംകൈയേക്കാൾ ചെറുതാണ്. ഏകദേശം 11-12 സെന്റീമീറ്റർ മാത്രം നീളം. 15-18 ഗ്രാം മാത്രം തൂക്കം.
ജീവിതത്തിന്റെ ഭൂരിഭാഗം സമയവും ഇവ ആകാശത്താണ് . അന്തരീക്ഷത്തിൽ വളരെ ഉയരത്തിൽ (ഏകദേശം 10,000 അടി വരെ ) വായുപ്രവാഹത്തിന് ഒപ്പം ഒഴുകിനടന്ന്, തലച്ചോറിന്റെ ഒരുപകുതി മാത്രം സജീവമാക്കി മറ്റേ പകുതിയെ ഉറക്കി വെച്ച് പറക്കും. Unihemispheric slow-wave sleep എന്നാണ് പറയുക. അതായത് ഇവ ആകാശത്ത് തന്നെ പറന്നുകൊണ്ട് പാതി മയങ്ങുന്നു. വളരെ വേഗത്തിൽ ദിശമാറി പറക്കാൻ കഴിയും. സാധാരണയായി പറന്നുകൊണ്ടല്ലാതെ കാണാൻ കഴിയില്ല. അപ്പോഡിഡേ (Apodidae) കുടുംബത്തിലുള്ളവരാണ്. ഗ്രീക്കിൽ 'കാലുകളില്ലാത്ത' എന്നർത്ഥം. കാലുകൾ വളരെ ചെറുതായതിനാലാണ് ഈ പേര്. മരക്കൊമ്പിലോ നിലത്തോ സാധാരണ പക്ഷികളെപ്പോലെ ഇരിക്കാൻ ബുദ്ധിമുട്ടാണ്. ഗുഹകളുടെ ലംബമായ ചുവരുകളിലെ തടസങ്ങളിൽ നഖങ്ങൾ ആഴ്ത്തി തൂങ്ങിക്കിടക്കുകയാണ് പതിവ്.
പറക്കും പ്രാണികളാണ് പ്രധാന ഭക്ഷണം. പറന്നുനടക്കുന്ന ചെറിയ വണ്ടുകൾ, ഈച്ചകൾ, ഉറുമ്പുകൾ എന്നിവയെ പറക്കലിനിടയിൽത്തന്നെ കൊത്തിയെടുക്കും. വെള്ളം കുടിക്കാൻ പോലും നിലത്തിറങ്ങില്ല. ഇറങ്ങി നിൽക്കാനും പറ്റില്ലല്ലോ. വേഗത്തിൽ പറക്കുന്നതിനിടയിൽ ജലപ്പരപ്പുകളിൽ നിന്ന് കൊക്കുകൊണ്ട് വെള്ളം കോരിയെടുക്കും. മുകൾഭാഗം ഇരുണ്ട തവിട്ടുനിറം അല്ലെങ്കിൽ കറുപ്പ് നിറവും അടിഭാഗം ചാരനിറവും. ചിറകുകൾ നീളമുള്ളതും അരിവാൾ ആകൃതിയിലുള്ളതുമാണ്.
ജനുവരി മുതൽ ജൂൺ മാസം വരെ ഇവർ ഇണചേരലും മുട്ടയിടലും നടത്തും. ആണും പെണ്ണും ചേർന്നാണ് കൂട് ഉണ്ടാക്കുക. ഒരു ഇണ മാത്രമേ ഒരു സമയം ഉണ്ടാകുകയുള്ളു. പ്രജനന കാലമാകുമ്പോൾ ഇവയുടെ........
