ചിലര്‍ക്ക് ഹെല്‍ത്ത് ഈസ് വെല്‍ത്ത്; മറ്റുചിലര്‍ക്ക് വെല്‍ത്ത് ഈസ് ഹെല്‍ത്ത്
Representational Image | Photo: freepik.com
നല്ല ഹെല്‍ത്തും നല്ല വെല്‍ത്തും. രണ്ടും വേണമെന്ന് മലയാളികള്‍ക്കിപ്പോ വലിയ ആഗ്രഹമാണ്. നല്ല ഹെല്‍ത്തുണ്ടെങ്കിലേ വെല്‍ത്ത് ഉണ്ടായിട്ട് കാര്യമുള്ളൂ എന്ന് ചിലര്‍ ചിന്തിക്കുന്നു. എന്നാല്‍, നല്ല വെല്‍ത്ത് ഉണ്ടേലേ നല്ല ഹെല്‍ത്തുണ്ടാകൂ എന്ന് ചിന്തിക്കുന്നവരും ഉണ്ട്. നല്ല ഹെല്‍ത്തിനായി വെളുപ്പിനൊക്കെ എഴുന്നേറ്റ് റോഡില്‍ കസര്‍ത്ത് കാണിക്കുന്ന മല്ലൂസിന്റെ എണ്ണവും അടിക്കടി കൂടിവരികയാണ്. ഇതില്‍ പ്രായ, ലിംഗ വ്യത്യാസമൊന്നുമില്ല. എന്നാല്‍, വെല്‍ത്തിന്റെ കാര്യത്തില്‍ ഇത്ര വലിയ അഭ്യാസമൊന്നും അങ്ങനെ കേരളത്തില്‍ കാണാറില്ല. കിട്ടിയതിലൊക്കെ ഒതുങ്ങി അങ്ങനെ ജീവിച്ചുപോകുന്നു. വെല്‍ത്ത് കൂട്ടണമെന്നൊക്കെ ആഗ്രഹമുണ്ട്. എന്നാല്‍ അതിനായി ഹെല്‍ത്തിന്റെ കാര്യത്തില്‍ കാണിക്കുന്ന വെപ്രാളമൊന്നും പൊതുവേ അങ്ങനെ കാണാറില്ല. എന്തൊക്കെയായാലും നല്ല ഹെല്‍ത്തും നല്ല വെല്‍ത്തും മലയാളികള്‍ക്ക് കൈവരിക്കാന്‍ ഏറെ ബുദ്ധിമുട്ടുന്ന രണ്ട് കാര്യങ്ങളാണ് ഇപ്പോഴും. പക്ഷേ, രണ്ടും നമുക്ക് കയ്യെത്തും ദൂരത്ത് തന്നെയുണ്ട്. പലര്‍ക്കും അത് കിട്ടാറില്ലാത്തതിന് കാരണങ്ങള്‍ നിരവധിയാണ്. കിട്ടണമെങ്കില്‍ അച്ചടക്കവും അവബോധവും നിശ്ചയദാര്‍ഢ്യവും വേണം.
നല്ല ഹെല്‍ത്തും നല്ല വെല്‍ത്തും നമുക്കുണ്ട് എന്ന ധാരണയിലാണ് പലരുടെയും ജീവിതം. ഒരത്യാവശ്യം വരുമ്പോള്‍ മാത്രമാണ് ഹെല്‍ത്തിലും വെല്‍ത്തിലും നമ്മള്‍ എത്ര പിന്നിലാണ് എന്നറിയുന്നത്. നല്ല ഹെല്‍ത്തിന് വ്യായാമമുറകള്‍ എത്ര സഹായിക്കുമോ അതുപോലുള്ള മുറകള്‍ നല്ല വെല്‍ത്തുണ്ടാക്കാനും സഹായിക്കും. അന്താരാഷ്ട്ര യോഗാദിനം കഴിഞ്ഞ ദിവസമാണല്ലോ ആചരിച്ചത്. ക്യാമറയുടെ മുമ്പില്‍ യോഗ ചെയ്യുന്ന സെലബ്രിറ്റികളുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം കണ്ടല്ലോ. കേരളത്തിലെ ഒട്ടുമിക്ക ഓഫീസുകളിലും യോഗാദിനത്തില്‍ ജീവനക്കാര്‍ക്കായി യോഗാക്ലാസുകളും നടക്കുന്നത് കണ്ടു. നല്ല ഹെല്‍ത്തിനുള്ള ഈ പരിശ്രമങ്ങളൊക്കെ വളരെ നല്ലതാണ്. നല്ല വെല്‍ത്തിനും വേണ്ടേ ഇത്തരം പരിശ്രമങ്ങള്‍? ആര് അതിന് മുന്‍കൈ എടുക്കും? വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ പോലെ വേള്‍ഡ് വെല്‍ത്ത് ഓര്‍ഗനൈസേഷനും വേണ്ടേ നമുക്ക്.
ശാരീരികവും മാനസികവുമായ ഉന്നതിക്ക് വേണ്ടി വളരെ........
© Mathrubhumi
