'കടലമാവില്ലാത്ത വട', ഇല ചേർത്തുള്ള കൊങ്കണി വിഭവങ്ങളിൽ പ്രധാനിയായ 'ഡങ്കർ'
ഡങ്കർ
ആഹാരക്രമത്തിൽ ഇലക്കറികൾ ഉൾപെടുത്താൻ നമ്മൾ എന്നും പ്രത്യേക ശ്രദ്ധ ചെലുത്താറുണ്ട്. രുചി എന്ന ഘടകത്തിനുപരി ആരോഗ്യ സംരക്ഷണം എന്നതിന് മുൻഗണന കൊടുക്കുന്നതിന്റെ ഭാഗമായാണ് ഇത് നമ്മൾ കൈക്കൊള്ളുന്നത്. എന്നാൽ രുചിക്ക് ഒരു പടി ചായ്‌വ് കൊടുത്തുകൊണ്ടുണ്ടാക്കുന്ന ഒരു വിഭവം ആയാലോ?
ഇന്നൊരു വടയാണ് താരം. കൊങ്കണികൾ ഇതിനെ "ഡങ്കർ" എന്ന് വിളിക്കും.വിവിധ തരം ഇല വർഗ്ഗങ്ങൾ ഇത്തരം വടകളുണ്ടാക്കാനായി എടുക്കാറുണ്ട്. സാധാരണ വടകളെ "അമ്പാടോ " എന്നും ഇല വർഗ്ഗങ്ങൾ ചേർക്കുന്നവയെ ഡങ്കർ എന്നും കൊങ്കണികൾ വിളിക്കും.
മഴക്കാലത്തു സുഭിക്ഷം ലഭിക്കുന്ന തകര ഇലകൾ കൂടാതെ ഉലുവചീര, മുരിങ്ങ ഇല കൊണ്ടൊക്കെ ഇത്തരം ഡങ്കറുകൾ ഉണ്ടാക്കും. എണ്ണയിൽ വറുത്തു കോരി എടുക്കുന്ന ഇത്തരം രുചിക്കൂട്ടുകൾ വിശേഷ ദിവസങ്ങളിലെ കൊങ്കണികളുടെ സദ്യകളുടെ പ്രധാന ആകർഷണമാകും.
സാധാരണ വടകൾ പോലെ കടലമാവ് ഇതിൽ ചേർക്കാറില്ല. പകരം പച്ചരി, ഉഴുന്ന് അല്ലെങ്കിൽ തുവര പരിപ്പ് ഒക്കെയാണ് വടക്കൂട്ട്. അതിൽ ഈ ഇലകൾ ചെറുതായി കൊത്തി അരിഞ്ഞു........
© Mathrubhumi
