വെളിച്ചം കേറാത്ത മനോദുരന്തങ്ങള്‍
ഷോസ്സെ സരമാഹ്‌ഗു 1995-ല്‍ പോര്‍ച്ചുഗീസ് ഭാഷയില്‍ എഴുതിയ നോവലാണ് അന്ധത (ബൈ്ലന്‍ഡ്‌നെസ്). 1998-ല്‍ അദ്ദേഹത്തിനു സാഹിത്യത്തിനു നോബല്‍ സമ്മാനം ലഭിച്ചു.
ഒരു പട്ടണം മുഴുവന്‍ അന്ധതയുടെ വസന്ത ബാധിക്കുന്ന നോവല്‍. എല്ലാം വെളുത്തു കാണുന്നു, ഒന്നും കാണുന്നില്ല. സോദോമില്‍ ധര്‍മത്തിന്റെ അന്ധത ബാധിച്ച കഥ പറയുന്ന ബൈബിള്‍ പോലെ. പക്ഷേ, രണ്ടും നമ്മുടെ ലോകത്തിന്റെ കഥയാണ്. നോവലിസ്‌റ്റ് തന്നെ നോവലിനെക്കുറിച്ച് എഴുതി, സംസ്‌കാരത്തിന്റെ മുഖംമൂടി പോലും ഞാന്‍ കാണുന്നില്ല, അതാണ് സമൂഹം. പട്ടിണിയും യുദ്ധവും ചൂഷണവും, നാം നരകത്തിലാണ്... നാം എന്താണ് എന്നതിന്റെ ചിത്രമാണ് നോവല്‍. വസന്ത ബാധിക്കുമ്പോള്‍ നാം മൃഗങ്ങളായി മാറുന്നു. നോവലിന്റെ അവസാനം കണ്ണുഡോക്‌ടറും അദ്ദേഹത്തിന്റെ കണ്ണു കാണുന്ന ഭാര്യയും തമ്മില്‍ സംഭാഷിക്കുന്നു. ഭാര്യ പറഞ്ഞു, 'ആളുകള്‍ അന്ധരായതല്ല, അവര്‍ അന്ധരാണ്'. അപ്പോള്‍ ഭര്‍ത്താവ് പറഞ്ഞു, 'പക്ഷേ, അവര്‍ കാണുന്നു. കാണാന്‍ കഴിയുന്ന അന്ധര്‍, പക്ഷേ, അവര്‍ കാണുന്നില്ല. സാര്‍വത്രികമായ ഏതോ നുണ അവരെ ബാധിച്ചിരിക്കുന്നു.' തന്നെത്തന്നെ ആദരിക്കുന്നത് അവസാനിപ്പിച്ചവര്‍ക്കു മറ്റു മനുഷ്യരെ ആദരിക്കാന്‍ കഴിയാതെയായി. അവര്‍ പരസ്‌പരം കടിച്ചു കീറുന്ന പട്ടികളായി. നോവലിന്റെ അവസാനം ഡോക്‌ടറുടെ ഭാര്യ അലഞ്ഞ് ഒരു പള്ളിയില്‍ ചെന്നെത്തുന്നു. പള്ളിക്കകത്ത് വസന്ത ബാധിച്ചവര്‍ പ്രാര്‍ഥിക്കുന്നു. പക്ഷേ, പള്ളിയിലെ എല്ലാ രൂപങ്ങളും മൂടപ്പെട്ടിരിക്കുന്നു. ആ രൂപങ്ങളുടെ കണ്ണുകള്‍ മൂടപ്പെട്ടു. അവര്‍ അന്ധരായി. മതത്തിന്റെ പോലും കാഴ്‌ചപോയ ദുരന്തം.
ആമുഖമായി ഈ കഥയെക്കുറിച്ച് എഴുതിയത്,........





















Toi Staff
Sabine Sterk
Gideon Levy
Mark Travers Ph.d
Waka Ikeda
Tarik Cyril Amar
Grant Arthur Gochin