കേരളത്തിന്റെ ബഹുസ്വരതയില്‍ യേശുവിന്റെ വിമോചന പുനരുത്ഥാനം
യേശുവിന്റെ ഉത്ഥാനം ക്രൈസ്‌തവ വിശ്വാസത്തിന്റെ കേന്ദ്രസംഭവമാണ്. അത് ക്രിസ്‌തുവിന്റെ കുരിശു മരണത്തിനും മാനവരാശിയുടെ പാപത്തിനും മേലുള്ള വിജയം മാത്രമല്ല, മാനവികതയുടെ വിമോചനത്തിന്റെയും നവീകരണത്തിന്റെയും അഗാധമായ ഉറപ്പുമാണ്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഒടുവിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി കേരളത്തില്‍ നടന്ന സാംസ്‌കാരിക-മതപരമായ പരിഷ്‌കരണ-നവോത്ഥാനങ്ങള്‍, മതാന്തര ജീവിതത്തിനും സാമൂഹിക ഐക്യത്തിനും ഈ മണ്ണില്‍ ഊര്‍ജം പകര്‍ന്നു.
അതുകൊണ്ടുതന്നെ, ഈസ്‌റ്റര്‍ കാലത്തെ ആഘോഷം, ഇത്തരത്തിലുള്ള മതമൈത്രിയോട് എതിരേ നില്‍ക്കുന്ന ചില ശക്‌തികള്‍ക്ക് ഒരു വെല്ലുവിളിയാണ്; കാരണം ഇത് വെറുമൊരു മതാചാരപരമായ ആഘോഷം മാത്രമല്ല. മറിച്ച്, ഓരോ മലയാളിയും തന്റെ അന്യമത വിശ്വാസിയായ അയല്‍ക്കാരന്റെ ചിന്തകളെയും വികാരങ്ങളെയും, ഉത്ഥിതനായ ക്രിസ്‌തു മഗ്‌ദലനാ മറിയത്തെ മനസിലാക്കിയതുപോലെ, മനസ്സിലാക്കി അവരുമായി സംവാദത്തില്‍ ഏര്‍പ്പെട്ട്, പരസ്‌പരം തങ്ങളുടെ മതമൂല്യങ്ങള്‍ പങ്കുവച്ചുകൊണ്ട് ആഹ്‌ളാദം പ്രകടിപ്പിക്കാനുള്ള ഒരു സുവര്‍ണാവസരവുമാണ്.
നമ്മുടെ ഏതൊരു മതാഘോഷവും ഒരു പ്രത്യേക മതത്തിന്റേത് മാത്രമായിരിക്കരുത്. അതുമൂലം, ഈ സംസ്‌ഥാനത്തില്‍ പ്രത്യാശ, നീതി, വിമോചനം എന്നിവയുടെ സാര്‍വത്രിക അഭിലാഷങ്ങളെ അടിസ്‌ഥാനമാക്കിയുള്ള മതാന്തര ഐക്യം പടുക്കുന്നതിനും, പുനരുജ്‌ജീവനവുമായി ബന്ധപ്പെട്ട ഹൈന്ദവ-ഇസ്ലാമിക-ക്രിസ്‌തീയ മതശാസ്‌ത്രങ്ങളുടെ സാരം മനസിലാക്കാനും ഈസ്‌റ്ററിന്റെ സന്ദേശം നമ്മെ സഹായിക്കും.
ക്രിസ്‌ത്യാനികള്‍ക്ക് ജീവിതം പരിവര്‍ത്തനം ചെയ്യുന്ന ഒരു സംഭവമായി പുതിയ നിയമം പുനരുത്ഥാനത്തെ അവതരിപ്പിക്കുന്നു. മരണത്തെ മറികടന്ന യേശുവിന്റെ വിജയം വിശ്വാസികള്‍ക്ക് നിത്യജീവന്റെ സാധ്യതയും പാപബന്ധങ്ങളില്‍ നിന്നുള്ള സ്വാതന്ത്ര്യവും വാഗ്‌ദാനം ചെയ്യുന്നു. ഇത് ദൈവത്തിനും മനുഷ്യനും ഇടയിലുള്ള ഒരു പുതിയ ഉടമ്പടിയുടെ ആരംഭം സൂചിപ്പിക്കുന്നു. നൂറ്റാണ്ടുകളായി, ദൈവശാസ്‌ത്രജ്‌ഞര്‍ ഈ പുനരുത്ഥാനത്തിന്റെ വിവരണത്തെ വെറുമൊരു ചരിത്രപരമായ അവകാശവാദമായി മാത്രമല്ല, മാനവരാശിയുടെ ആത്മീയ-സാമൂഹിക-ധാര്‍മിക വിമോചനത്തിന്റെ അഗാധമായ പ്രതീകമായി അവതരിപ്പിച്ചിട്ടുണ്ട്.
ഉദാഹരണത്തിന്, വിമോചന ദൈവശാസ്‌ത്രം........
© Mangalam
