ഭീകരവാദത്തെ ഉന്മൂലനം ചെയ്യണം
കഴിഞ്ഞ ചൊവ്വാഴ്‌ച ജമ്മു കശ്‌മീരില്‍ അനന്തനാഗ് ജില്ലയിലെ പഹല്‍ഗാമിലെ ബൈസാരന്‍ താഴ്‌വരയില്‍ നടന്ന ഭീകരാക്രമണം നമ്മുടെ രാജ്യത്തിന് താങ്ങാനാവാത്ത ദുഃഖമാണ് സമ്മാനിച്ചത്. പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കാനെത്തിയ 26 നിരപരാധികളുടെ ജീവനാണ് ഈ കിരാതന്മാര്‍ നിഷ്‌ഠുരമായി കവര്‍ന്നെടുത്തത്. സ്‌ത്രീകളും കുഞ്ഞുങ്ങളും ഉള്‍പ്പെടെയുള്ളവരെ ലക്ഷ്യമിട്ടുള്ള ഈ ഹീനകൃത്യം മനുഷ്യ മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിക്കുന്നതാണ്. ഓരോ ജീവനും അരുംകൊല ചെയ്യപ്പെടുന്ന ഈ അവസ്‌ഥ അത്യന്തം വേദനാജനകമാണ്. ഈ ദുഃഖത്തില്‍ രാജ്യം മുഴുവനും പങ്കുചേരുന്നു. ആ രക്‌തസാക്ഷികള്‍ക്ക് ഞങ്ങളുടെ ഹൃദയം നിറഞ്ഞ ആദരാഞ്‌ജലികള്‍. അവരുടെ പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ ഞങ്ങളും പങ്കുചേരുന്നു. ഈ ദുരന്തത്തിന്റെ ആഴം വാക്കുകള്‍ക്ക് അതീതമാണ്.
ലഷ്‌കര്‍ എ ത്വയ്‌ബയുടെ സൃഷ്‌ടിയായ ദ് റെസിസ്‌റ്റന്‍സ് ഫ്രണ്ട് (ടി.ആര്‍.എഫ്.) എന്ന ഭീകര സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. ഏതാനും വര്‍ഷമായി കശ്‌മീരില്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്തുന്ന സംഘടനയാണിത്. പാക്........
© Mangalam
